Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറെയ്​സ്​ ടാലൻറ്​...

റെയ്​സ്​ ടാലൻറ്​ സെർച്ച്​ പരീക്ഷ: അദ്വൈത്​ ദീപക്കിന്​ ഒന്നാം റാങ്ക്​

text_fields
bookmark_border
കോഴിക്കോട്: റെയ്സ് മെഡിക്കൽ/എൻജിനീയറിങ് എൻട്രൻസ് കോച്ചിങ് സ​െൻറർ ആറ് ജില്ലകളിലെ പതിനൊന്ന് കേന്ദ്രങ്ങളിയായി നടത്തിയ റെയ്സ് യങ് ജീനിയസ് ടാലൻറ് സെർച്ച് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഏഴായിരത്തോളം വിദ്യാർഥികൾ എഴുതിയ പരീക്ഷയിൽ 85.33 ശതമാനം മാർക്ക് നേടി കോഴിക്കോട് ദേവഗിരി സി.എം.െഎ പബ്ലിക് സ്കൂളിലെ അദ്വൈത് ദീപക് ഒന്നാം റാങ്ക് നേടി ഒരുലക്ഷം രൂപയുടെ സ്കോളർഷിപ്പിന് അർഹനായി. ചേവായൂർ ഭാരതീയ വിദ്യാഭവൻ സ്കൂളിലെ രേവതി നമ്പ്യാർ 82.67 ശതമാനം മാർക്കോടെ രണ്ടാം റാങ്കും കോഴിക്കോട് അൽ ഫാറൂഖ് സ്കൂളിലെ കെ. രാഹുൽ കൃഷ്ണ 79.33 ശതമാനം മാർക്കോടെ മൂന്നാം റാങ്കും കരസ്ഥമാക്കി അമ്പതിനായിരം രൂപയുടെയും ഇരുപത്തയ്യായിരം രൂപയുടെയും സ്കോളർഷിപ്പിന് അർഹരായി. മികച്ച വിജയം നേടിയ നിരവധി കുട്ടികൾക്ക് ഇൗപരീക്ഷയുടെ അടിസ്ഥാനത്തിൽ സ്കോളർഷിപ് നൽകുന്നുണ്ട്. ഡിസംബർ 26ന് ടാഗോർ സ​െൻറിനറി ഹാളിൽ നടത്തുന്ന ചടങ്ങിൽ വിജയികളായ കുട്ടികൾക്ക് സമ്മാനം നൽകും. www.rayseducation.org.inഎന്ന വെബ്സൈറ്റിൽ പരീക്ഷാഫലം ലഭ്യമാണ്.
Show Full Article
TAGS:LOCAL NEWS 
Next Story