Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസഹപാഠിക്ക്...

സഹപാഠിക്ക് കൈത്താങ്ങായി ചക്കാലക്കൽ ഹൈസ്കൂൾ വിദ്യാർഥികൾ

text_fields
bookmark_border
കൊടുവള്ളി: ഹൃദയമാറ്റ ശസ്ത്രക്രിയ ആവശ്യമായ മടവൂർ ചക്കാലക്കൽ ഹൈസ്കൂൾ 10ാംക്ലാസ് വിദ്യാർഥിനി ഫിനു ഷെറിന് കൈത്താങ്ങായി വിദ്യാർഥികളും അധ്യാപകരും. ശസ്ത്രക്രിയക്കും തുടർ ചികിത്സക്കും ആവശ്യമായ 40 ലക്ഷംരൂപ കണ്ടെത്താൻ പ്രയാസപ്പെട്ട് നിസ്സഹായാവസ്ഥയിലായിരുന്ന കുടുംബത്തെ സഹായിക്കാൻ നാട്ടുകാരും സഹപാഠികളും അധ്യാപകരും രംഗത്തിറങ്ങുകയായിരുന്നു. വിദ്യാർഥികളും അധ്യാപകരുംചേർന്ന് ഒമ്പത് ലക്ഷംരൂപ ശേഖരിച്ചു. മസ്തിഷ്ക മരണം സംഭവിച്ചവരുടെ ഹൃദയത്തിനായി കോഴിക്കോട് മെട്രോ ഹാർട്ട് ആശുപത്രിയിയിൽ രജിസ്റ്റർ ചെയ്ത് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ചികിത്സക്കാവശ്യമായ ഫണ്ട് ശേഖരണം അതിവേഗം പുരോഗമിക്കുകയാണ്. ധാരാളം ബസുടമകൾ ഒരു ദിവസത്തെ വരുമാനം ഫിനു ഷെറിന് നൽകിക്കൊണ്ടിരിക്കുന്നു. ഈ ബസുകളിലെ ജീവനക്കാരും ആ ദിവസത്തെ വേതനം ചികിത്സ ഫണ്ടിലേക്ക് നൽകുന്നു. ചക്കാലക്കൽ ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ ചികിത്സ സഹായ കമ്മിറ്റി ചെയർമാൻ സലീം മടവൂർ, വർക്കിങ് ചെയർമാൻ മുസ്തഫ നുസ്‌രി, കൺവീനർ എം.എം. ഹബീബ്, ട്രഷറർ എൻ.കെ.സി. ബഷീർ എന്നിവർ ചേർന്ന് ഫണ്ട് ഏറ്റുവാങ്ങി. പി.ടി.എ പ്രസിഡൻറ് കെ.എം. അബുബക്കർ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർമാരായ റിയാസ് എടത്തിൽ, എ.പി. നസ്തർ, മാനേജർ പി.കെ. സുലൈമാൻ, പ്രിൻസിപ്പൽ എം. നവീനാക്ഷൻ, ടി.ടി. മുഹമ്മദ് അഷ്റഫ്, വി. അബ്ദുൽ റസാഖ്, കെ. ശിവദാസൻ നായർ, മുസ്തഫ ചക്കാലക്കൽ, എൻ. പ്രഭാകരൻ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ ടി. പ്രകാകരൻ സ്വാഗതവും ടി. രവീന്ദ്രൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story