Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമലബാറിലെ ട്രെയിൻ...

മലബാറിലെ ട്രെയിൻ യാത്രാ ബുദ്ധിമുട്ട്​ പരിഹരിക്കണം

text_fields
bookmark_border
കോഴിക്കോട്: കഴിഞ്ഞ രണ്ടുമാസത്തിലധികമായി മലബാറിൽ ട്രെയിനുകൾ സമയനിഷ്ഠയില്ലാതെ വൈകിയോടുന്നതിൽ കാലിക്കറ്റ് ചേംബർ ഒാഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രതിഷേധിച്ചു. ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്തുകൊണ്ട് ജനപ്രതിനിധികളും വകുപ്പുദ്യോഗസ്ഥരും അടിയന്തരമായി ഇടപെടണമെന്ന് കാലിക്കറ്റ് ചേംബർ ഒാഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി മാനേജിങ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. നിക്ഷേപ സംഗമം കോഴിക്കോട്: ജില്ല വ്യവസായ കേന്ദ്രത്തി​െൻറ ആഭിമുഖ്യത്തിൽ കോഴിക്കോട് ജില്ലയിലെ നവസംരംഭകർക്കായി ജില്ലതല നിക്ഷേപ സംഗമം നടത്തി. ജില്ല വ്യവസായകേന്ദ്രം ജനറൽ മാനേജർ സൈമൺ സക്കറിയ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.െഎ.എ പ്രസിഡൻറ് പി.എം.എ. ഗഫൂർ, ജില്ല വ്യവസായകേന്ദ്രം മാനേജർ കെ. രാജീവ്, അസി. ജില്ല വ്യവസായ ഒാഫിസർ സിമി ചന്ദ്രൻ, രാജൻ, കെ. ഭുവൻദാസ്, ജിനു ആൻറണി, മുഹമ്മദ് അജ്മൽ, ഹരിദാസ് എന്നിവർ സംസാരിച്ചു. ദേശീയ തലാസീമിയ ദിനാചരണം കോഴിക്കോട്: ബ്ലഡ് പേഷ്യൻറ് പ്രൊട്ടക്ഷൻ കൗൺസിലി​െൻറ ആഭിമുഖ്യത്തിൽ റീജനൽ സയൻസ് സ​െൻററി​െൻറ സഹകരണത്തോടെ ദേശീയ തലാസീമിയ ദിനാചരണം നടത്തി. ഡോ. കെ.പി. അരവിന്ദൻ ഉദ്ഘാടനം ചെയ്തു. റീജനൽ സയൻസ് സ​െൻറർ ഡയറക്ടർ ഡോ. വി.എസ്. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. റീജനൽ സയൻസ് സ​െൻറർ വിദ്യാഭ്യാസ ഒാഫിസർ കെ.എം. സുനിൽ, കെ.കെ. നിസാർ, പത്മ കണ്ണൻ, കെ.സി. അഷ്റഫ്, സി. നവ്യ, കെ.എം. സജ്ന, സി. ചിന്നതമ്പി എന്നിവർ സംസാരിച്ചു. കൗൺസിൽ ജന. കൺവീനർ കരീം കാരശ്ശേരി സ്വാഗതവും എം.വി. അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story