Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാർഷിക പരിസ്​ഥിതി...

കാർഷിക പരിസ്​ഥിതി സെമിനാറും അവാർഡ് ദാനവും

text_fields
bookmark_border
പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കാർഷിക ക്ലബും പരിസ്ഥിതി ക്ലബും സംയുക്തമായി കാർഷിക-പരിസ്ഥിതി സെമിനാറും അവാഡ് ദാനവും സംഘടിപ്പിച്ചു. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. ബിനോയ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ഡെയ്സി സിറിയക് അധ്യക്ഷത വഹിച്ചു. കാർഷിക സൗഹൃദ പ്രവർത്തക ഡെയ്സി സിറിയക്കിനും പ്രമുഖ ശാസ്ത്ര കൃഷി എഴുത്തുകാരനായ സിറാജുദ്ദീൻ പന്നിക്കോട്ടൂരിനും ക്ഷീരകർഷകനായ എം. മുഹമ്മദ് അഷ്റഫിനും പ്രസിഡൻറ് ഇ.ടി. ബിനോയ് അവാഡ് നൽകി ആദരിച്ചു. 'കാർഷിക പ്രവൃത്തിയും വിദ്യാർഥികളും'വിഷയത്തിൽ കിഴക്കോത്ത് കൃഷി ഓഫിസർ നസീർ, 'ഭക്ഷ്യവസ്തുക്കളിലെ മായവും ആരോഗ്യപ്രശ്നങ്ങളും'വിഷയത്തിൽ ഉണ്ണികുളം അസിസ്റ്റൻറ് കൃഷി ഓഫിസർ മുഹമ്മദ്, 'മാധ്യമവും കൃഷിയും'വിഷയത്തിൽ അഹമ്മദ്കുട്ടി ഉണ്ണികുളം എന്നിവർ വിഷയാവതരണം നടത്തി. കാർഷിക ക്ലബ് കൺവീനർ കെ. മുഹമ്മദ്, പ്രിൻസിപ്പൽ റെന്നി ജോർജ്, സിറാജുദ്ദീൻ പന്നിക്കോട്ടൂർ, എം. മുഹമ്മദ് അഷ്റഫ്, കർഷകനായ കുഞ്ഞോയി, നേച്ചർ ക്ലബ് കൺവീനർ ടി.പി. മുഹമ്മദ് ബഷീർ, ടി.പി. അജയൻ, വി. അബ്ദുൽ ബഷീർ, എസ്. സജിത, പി.ജെ മേരി ഹെലൻ, കെ. അബ്ദുൽ ലത്തീഫ്, ഹൈറുന്നിസ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story