Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിഖായ വൈബ്രൻറ്​...

വിഖായ വൈബ്രൻറ്​ കോൺഫറൻസ്; സേവന പ്രവർത്തനങ്ങൾ നടത്തി

text_fields
bookmark_border
കുറ്റിക്കാട്ടൂർ: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വിഖായ ആക്ടിവ് വിങ് സമർപ്പണത്തി​െൻറ ഭാഗമായി കുറ്റിക്കാട്ടൂർ യതീംഖാന കാമ്പസിൽ നടക്കുന്ന വൈബ്രൻറ് കോൺഫറൻസി​െൻറ രണ്ടാം ദിവസത്തെ പരിപാടി റഹ്മത്തുല്ല ഖാസിമി ഉദ്ഘാടനം ചെയ്തു. ആർ.വി. അബൂബക്കർ യമാനി അധ്യക്ഷത വഹിച്ചു. സാദിഖ് അൻവരി സംസാരിച്ചു. ഫിസിക്കൽ ട്രൈനിങ് സലിം അനന്തായൂർ നിയന്ത്രിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ശുചീകരണ പ്രവൃത്തി സൂപ്പർവൈസർ സോമൻ ഉദ്ഘാടനം ചെയതു. ചാലപ്പുറം താലൂക്ക് ഡിസ്പെൻസറി, കുറ്റിക്കാട്ടൂർ ടൗൺ, മാണിയമ്പലം മഹല്ല് പരസരം, കണിയാത്ത് മഹല്ല് പരിസരം എന്നിവടങ്ങളിൽ പ്രവർത്തകർ ശുചീകരണം നടത്തി. നിസാം ഓമശ്ശേരി, ഗഫൂർ മുണ്ടപാറ, നിഷാദ് പട്ടാമ്പി, അൻവർ നല്ലളം, അശ്‌റഫ് മംഗലാപുരം, കരീം കൊടക്, ഖാസിം ഫൈസി ലക്ഷദ്വീപ് എന്നിവർ നേതൃത്വം നൽകി. േട്രാമകെയർ സംഗമത്തിൽ ഡോ. മുഹമ്മദ് അബ്ദുൽ ജവാദ്, ഡോ. അജ്മൽ റോഷൻ, സുബിലുസ്സലാം വടകര, ഷഹിർ നീർക്കുന്നം, ഒ.പി. അശ്റഫ്, സിറാജ് തൃശൂർ എന്നിവർ സംസാരിച്ചു. ആരോഗ്യ സെഷൻ അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. അബ്ദുറഹിമാൻ ഫൈസി പാണമ്പ്ര, എം.എ. അമീർ അലി, റഷീദ് വെള്ളാപ്പള്ളി, മുബശിർ തങ്ങൾ ജമലുല്ലൈലി, ഫഹസാദ് ഹുദവി, കെ.എൻ. നിയാസ്, മോയിൻകുട്ടി, ഷാഹുൽ ഹമീദ് മേൽമുറി, ഇ.എം. കോയ ഹാജി എന്നിവർ സംസാരിച്ചു. ഞായറാഴ്ച ഹമീദലി ശിഹാബ് തങ്ങൾ, ജിഫ്രി മുത്തുക്കോയ തങ്ങൾ, ജമലുല്ലൈലി, അബ്ദുസമദ് പൂക്കോട്ടർ, ഓണംപള്ളി മുഹമ്മദ് ഫൈസി എന്നിവർ പങ്കെടുക്കും.
Show Full Article
TAGS:LOCAL NEWS 
Next Story