Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനഗരത്തിൽ ഗോഡൗണിൽ വൻ...

നഗരത്തിൽ ഗോഡൗണിൽ വൻ തീപിടിത്തം; 30 ലക്ഷത്തി​െൻറ നഷ്​ടം

text_fields
bookmark_border
കോഴിക്കോട്: സൗത്ത് ബീച്ച് റോഡിൽ ബീഡി ഗോഡൗണിലും സമീപത്തെ ഫാക്ടറിയിലുമുണ്ടായ തീപിടിത്തത്തിൽ വൻ നാശം. ശനിയാഴ്ച പുലര്‍ച്ചെ നാലോടെയാണ് ബീച്ചില്‍നിന്ന് കുറ്റിച്ചിറക്കുള്ള റോഡിൽ യോഗി ബീഡി ഗോഡൗണിലും തൊട്ടടുത്ത ഗാമ പ്രൊഡക്ട്‌സ് ഫാക്ടറിയിലും തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. സൗത്ത് ബീച്ചിലെ മുഹമ്മദ് അസ്‌ലമി​െൻറ ഉടമസ്ഥതയിലുള്ള കെട്ടിടത്തിനുള്ളിലെ കപ്പപൊടിക്കുന്ന യന്ത്രങ്ങളും പുകയില ഉണക്കുന്ന മെഷീനുകളുമാണ് കത്തിനശിച്ചത്. തീയും പുകയും കണ്ട് നാട്ടുകാര്‍ ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും നിയന്ത്രിക്കാനായില്ല. തുടർന്ന് ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. ബീച്ചില്‍നിന്ന് അഞ്ച് യൂനിറ്റെത്തി മണിക്കൂറുകൾ നീണ്ട ശ്രമഫലമായാണ് തീ അണച്ചത്. ചെറിയ വഴിയിൽ അഗ്നിശമനവാഹനവും മണ്ണുമാന്തിയന്ത്രവും പോകാനാവാത്തത് തീയണക്കാൻ ബുദ്ധിമുട്ടുണ്ടാക്കി. ഏറെ പഴക്കമുള്ള കെട്ടിടത്തിന് ചൂടേറ്റതോടെ മേല്‍ക്കൂര ഭാഗികമായി നിലംപൊത്തുകയായിരുന്നു. യന്ത്രങ്ങൾ മുഴുവൻ ഉപയോഗശൂന്യമായി. കേബിളുകളും കത്തിയിട്ടുണ്ട്. 30 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ബീച്ച് ഫയര്‍ സ്‌റ്റേഷന്‍ ഓഫിസർ കെ.എം. ജോമി, അസി. സ്‌റ്റേഷന്‍ ഓഫിസര്‍ പി.ഐ. ശംസുദ്ദീൻ, ലീഡിങ് ഫയര്‍മാന്‍ എന്‍. രമേശൻ, കെ.വി. പൗലോസ്, ആർ. മുരളി, എ. സുനില്‍ എന്നിവർ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story