Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനിറമിളകിയ നോട്ടു...

നിറമിളകിയ നോട്ടു മാറ്റിക്കിട്ടാൻ ചില്ലറയല്ല ബുദ്ധിമുട്ട്​

text_fields
bookmark_border
കോഴിക്കോട്: 2000 രൂപയുടെ നിറമിളകിയ രണ്ട് നോട്ടുകൾ മാറിക്കിട്ടാൻ എട്ട് മാസത്തോളമായി കാത്തിരിപ്പു തുടരുകയാണ് കോഴിക്കോട് സ്വദേശിയായ സി.പി. കാസിമിയെന്ന 70കാരൻ. കാസിമിയുടെ ൈകയിലുള്ള രണ്ട് 2000 രൂപയുടെ നോട്ടുകൾ നനഞ്ഞ് നിറം ഇളകിപ്പോയിരുന്നു. ഇവ മാറ്റിക്കിട്ടാൻ നഗരത്തിലെ എല്ലാ ബാങ്കുകളും കയറിയിറങ്ങിയെങ്കിലും പരിഹാരമുണ്ടായില്ല. പുതിയ 500 ​െൻറയും 2000ത്തി​െൻറയും നോട്ടുകൾ മാറ്റിത്തരില്ലെന്നും പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു ബാങ്കുകൾ. നിറമിളകിയ നോട്ടുകൾ തിരുവനന്തപുരത്തെ റിസർവ് ബാങ്കിലേക്ക് അയക്കാനായിരുന്നു കോഴിക്കോട് മാനാഞ്ചിറയിലെ എസ്.ബി.െഎയുടെ പ്രധാനശാഖയിൽനിന്ന് നൽകിയ നിർദേശം. ഇതുകേട്ട് കാസിമി ത​െൻറ 4000 രൂപ കഴിഞ്ഞ എപ്രിൽ 27ന് തിരുവനന്തപുരം റിസർവ് ബാങ്കിലേക്ക് അയച്ചുെകാടുത്തു. എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും ഇതുവരെ ഇദ്ദേഹത്തി​െൻറ അക്കൗണ്ടിലേക്ക് റിസർവ് ബാങ്ക് പണം മാറ്റിയയച്ചിട്ടില്ല. തിരുവനന്തപുരത്തെ റിസർവ് ബാങ്ക് അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ ഇതുപോലെ നിരവധി നോട്ടുകൾ ലഭിച്ചിട്ടുണ്ടെന്നും എന്നാൽ, റിസർവ് ബാങ്ക് ആസ്ഥാനത്തുനിന്ന് നിർദേശം ലഭിച്ചാൽ മാത്രമേ പണം മാറ്റി നൽകാൻ സാധിക്കുകയുള്ളൂവെന്നുമാണ് മറുപടി ലഭിച്ചത്. മാസങ്ങൾ കഴിഞ്ഞിട്ടും പണം തിരികെ കിട്ടാതായതോെട ഇേദ്ദഹം റിസർവ് ബാങ്കി​െൻറ മുംബൈയിലുള്ള ആസ്ഥാനത്തേക്ക് ഒക്ടോബർ അഞ്ചിന് ഇതുസംബന്ധിച്ച് പരാതിനൽകി. എന്നിട്ടും ഇതുവെര പണം തിരിച്ചുനൽകാൻ റിസർവ് ബാങ്ക് നടപടിയെടുത്തിട്ടില്ല. കേടുപാടു പറ്റിയതും മുഷിഞ്ഞതുമായ എല്ലാ നോട്ടുകളും ബാങ്കിൽനിന്നുതന്നെ മാറ്റിക്കൊടുക്കണമെന്ന നിർദേശം റിസർവ് ബാങ്ക് നേരത്തേ നൽകിയിട്ടുണ്ടെന്നാണ് ബാങ്കിങ് മേഖലയിലുള്ളവർ പറയുന്നത്. ഇത്തരം നോട്ടുകൾ വർഷങ്ങേളാളം ബാങ്കിൽ തന്നെ കെട്ടിക്കിടക്കുന്നതാണ് മിക്ക ബാങ്കുകളും നോട്ടു മാറാൻ വരുന്നവരെ മടക്കിയയക്കുന്നതി​െൻറ പിന്നിലെന്നും ഉേദ്യാഗസ്ഥർ തന്നെ സമ്മതിക്കുന്നു. ഇതുപോലെ സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിലായി നിരവധിേപർക്ക് നോട്ടുകൾ മാറ്റിക്കിട്ടാനുണ്ടെന്നതാണ് വസ്തുത. എറണാകുളം, കാക്കനാട് സ്വദേശിയായ വ്യാപാരിയും തളിപ്പറമ്പ് സ്വദേശിയായ യുവാവും ഇതുപോലെ നോട്ടുകൾ മാറ്റിക്കിട്ടുന്നില്ലെന്ന പരാതിയുമായി രംഗത്തുവന്നിരുന്നു. പിൻവലിച്ച 1000, 500 രൂപ നോട്ടുകൾ മണിക്കൂറുകൾ വെള്ളത്തില്‍ കിടന്നാലും നിറം പരക്കാതിരിക്കുമ്പോഴാണ് ഒട്ടേറെ അവകാശവാദവുമായി ഇറക്കിയ പുതിയ 2000 രൂപ നോട്ടിനെതിെര പരാതികൾ തുടരുന്നതും.
Show Full Article
TAGS:LOCAL NEWS 
Next Story