Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവർണച്ചിത്രങ്ങൾ...

വർണച്ചിത്രങ്ങൾ വിരിഞ്ഞു, ഡിജിറ്റൽ കാൻവാസിൽ

text_fields
bookmark_border
കോഴിക്കോട്: പെയിൻറും കടലാസും പെൻസിലുമില്ലാതെ വിരിഞ്ഞത് ജീവനുള്ള ചിത്രങ്ങൾ. സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിലെ െഎ.ടി മേളയിലെ ഹൈസ്കൂൾ വിഭാഗം ഡിജിറ്റൽ പെയിൻറിങ്ങിലാണ് വർണച്ചിത്രങ്ങളൊരുങ്ങിയത്. സോഫ്റ്റ്വെയറി​െൻറ സഹായത്തോടെയാണ് 28 കുട്ടികൾ ചിത്രം വരച്ചത്. 'പൂക്കളും ഞാനും മറ്റൊരാളും' എന്നതായിരുന്നു വിഷയം. കോട്ടയം എം.ഡി സെമിനാരി എച്ച്.എസ്.എസിലെ അതുൽ എസ്. രാജാണ് ഒന്നാംസ്ഥാനം നേടിയത്. പെൺകുട്ടിയും അണ്ണാരക്കണ്ണനും പൂമ്പാറ്റയുമാണ് കമ്പ്യൂട്ടറിലെ കാൻവാസിൽ അതുൽ വരച്ചത്. കണ്ണൂർ കേളകം സ​െൻറ് തോമസ് ഹൈസ്കൂളിലെ കാർത്തിക പി.എസ്. രണ്ടാംസ്ഥാനം നേടി. ഇരുവർക്കും എ. ഗ്രേഡുണ്ട്. മലപ്പുറം തെയ്യാലിങ്ങൽ എസ്.എസ്.എം.എച്ച്.എസ്.എസ്.എസിലെ കെ. ആർദ്രക്കാണ് മൂന്നാംസ്ഥാനം. കുട്ടികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനവും നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story