Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിറകടുപ്പിലെ ഉൗർജ...

വിറകടുപ്പിലെ ഉൗർജ നഷ്​ടവും കുറക്കാം

text_fields
bookmark_border
കോഴിക്കോട്: ശാസ്ത്രീയമായ രീതികളുപയോഗിച്ച് വിറകടുപ്പിലെ ഉൗർജനഷ്ടം കുറക്കുന്ന മാതൃകയുമായാണ് വർക്കിങ് മോഡൽ വിഭാഗത്തിൽ പത്തനംതിട്ട വടേക്കടത്തുകാവ് ജി.വി.എച്ച്.എസ്.എസിലെ കൈലാസ് വിനോദും സൂര്യയും എത്തിയത്. ഭക്ഷണം പാചകം ചെയ്യുേമ്പാൾ പുറത്തേക്കുപോകുന്ന ഉൗർജം ഒരു കോപ്പർ കുഴലിലൂടെ സംരക്ഷിച്ച് മറ്റൊരു പാത്രത്തിലുള്ള വെള്ളം തിളപ്പിക്കുന്ന രീതിയാണ് വിദ്യാർഥികൾ പരിചയപ്പെടുത്തുന്നത്. ഒരേസമയം ചോറുണ്ടാക്കാനും വെള്ളം തിളപ്പിക്കാനും സാധിക്കുന്ന മാതൃകയാണിത്. ഇൗ മാതൃകയിൽ സാധാരണ പാചകം ചെയ്യുന്നതിൽനിന്നും 40 ശതമാനത്തോളം ഇന്ധനലാഭവും സമയലാഭവും ഉണ്ടാകുമെന്ന് ഇവർ പറയുന്നു. സ്കൂൾ, ആശുപത്രി, ഹോട്ടലുകൾ തുടങ്ങി കൂടുതൽ ഭക്ഷണങ്ങൾ ഉണ്ടാക്കേണ്ടിവരുന്ന സ്ഥാപനങ്ങൾക്ക് ഇത്തരമൊരു മാതൃക വലിയ സാമ്പത്തികലാഭവും സമയലാഭവും നൽകും.
Show Full Article
TAGS:LOCAL NEWS 
Next Story