Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഭിന്നശേഷിക്കാർക്ക്...

ഭിന്നശേഷിക്കാർക്ക് സഹായവുമായി ചങ്ങാതിക്കൂട്ടം

text_fields
bookmark_border
കൊയിലാണ്ടി: കിടപ്പിലായ ഭിന്നശേഷി വിദ്യാർഥികൾക്ക് സഹായവുമായി പന്തലായനി ബി.ആർ.സി ചങ്ങാതിക്കൂട്ടം. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ അലമാരകൾ, പുസ്തകങ്ങൾ, റേഡിയോ തെറപ്പി ഉപകരണങ്ങൾ എന്നിവ പദ്ധതിയിലൂടെ നൽകും. കോഴിക്കോട് ഡയറ്റ് പ്രിൻസിപ്പൽ കെ.ആർ. അജിത് ഉദ്ഘാടനം ചെയ്തു. ബി.പി.ഒ എം.ജി. ബൽരാജ് അധ്യക്ഷത വഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഷിജു, ഒ. ഗിരി, പി.കെ. ശ്രീധരൻ, എ.പി. സജീവൻ, കെ. സത്യൻ എന്നിവർ സംസാരിച്ചു. ടി.കെ. ഉണ്ണികൃഷ്ണൻ സ്വാഗതവും പി.എം. ലിനി നന്ദിയും പറഞ്ഞു. വെളിയണ്ണൂർ ചെല്ലി നെല്ലറയെ വീണ്ടെടുക്കുന്നു കൊയിലാണ്ടി: പ്രദേശത്തി​െൻറ നെല്ലറയായിരുന്ന വെളിയണ്ണൂർ ചെല്ലിയുടെ കാർഷിക പൈതൃകം വീണ്ടെടുക്കുന്നു. ഏഴു പതിറ്റാണ്ടോളമായി വെള്ളക്കെട്ടായി കിടക്കുന്ന ചെല്ലിയിൽ ഹരിതകേരളം മിഷ​െൻറ ഭാഗമായി ജനകീയ ഒത്തുചേരലിലൂടെ കൃഷി പുനരുജ്ജീവിപ്പിക്കാൻ പദ്ധതികൾ ആവിഷ്കരിക്കുകയാണ്. കൊയിലാണ്ടി നഗരസഭയിൽ 460 ഏക്കർ, അരിക്കുളം ഗ്രാമപഞ്ചായത്തിൽ 500 ഏക്കർ, കീഴരിയൂർ ഗ്രാമപഞ്ചായത്തിൽ 100 ഏക്കർ എന്നിങ്ങനെ വ്യാപിച്ചുകിടക്കുകയാണ് വെളിയണ്ണൂർ ചെല്ലി. നെൽകൃഷിക്ക് പുറമെ താറാവു വളർത്തലിനും താമരപ്പൂ കൃഷിക്കും യോജിച്ചതാണ് ഇവിടം. ചെല്ലി കൃഷിയോഗ്യമാക്കുന്നതി​െൻറ ഭാഗമായി ഇൗ മാസം 27ന് മൂന്നു മണിക്ക് ചെറോൽനടയിൽ നടക്കുന്ന ബഹുജന കൺവെൻഷൻ മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുമെന്ന് കെ. ദാസൻ എം.എൽ.എ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നഗരസഭ ചെയർമാൻ കെ. സത്യൻ, അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. രാധ, മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി. ഗോപാലൻ നായർ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story