Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൈയേറ്റഭൂമി...

കൈയേറ്റഭൂമി ഉദ്യോഗസ്ഥസംഘം സന്ദർശിച്ചു

text_fields
bookmark_border
മൂഴിക്കൽ: ക്ഷേത്രം കൈയേറിയ പുറേമ്പാക്ക് ഭൂമി ഉദ്യോഗസ്ഥസംഘം സന്ദർശിച്ചു. ചെറുവറ്റ നടമ്മൽ റോഡിലെ പുഷ്പദാൻ കേന്ദ്രത്തിനു പിൻവശത്ത് നിർമാണം നടക്കുന്ന ക്ഷേത്രഭൂമിയോട് ചേർന്ന പൂനൂർപുഴയുടെ ഒാരത്തെ പുറേമ്പാക്ക് ഭൂമിയാണ് ക്ഷേത്രം കൈയേറിയത്. ൈഹകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് കുരുവട്ടൂർ പഞ്ചായത്ത് പ്രസിഡൻറി​െൻറയും സെക്രട്ടറിയുടെയും നേതൃത്വത്തിൽ റവന്യൂ ഉദ്യോഗസ്ഥരും എൻജിനീയർമാരും സ്ഥലത്തെത്തിയത്. പൂനൂർപുഴ കൈയേറിയാണ് നിർമാണം നടക്കുന്നതെന്ന് കാണിച്ച് പഞ്ചായത്തിലും ജില്ലകലക്ടർക്കും പരാതി നൽകിയെങ്കിലും പരിഹാരം ഇല്ലാത്തതിനാൽ പരാതിക്കാരൻ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. പുഴയോരം കൈയേറിയാണ് നിർമാണം നടത്തിയതെന്ന് കണ്ടെത്തിയ കോടതി ഉടൻ തിരിച്ചെടുക്കാൻ ജില്ല കലക്ടർക്ക് നിർദേശം നൽകിയിരുന്നു. ഇതി​െൻറ അടിസ്ഥാനത്തിലാണ് റവന്യൂ ഉദ്യോഗസ്ഥരും സർേവയറും സ്ഥലത്തെത്തി പൊളിച്ചുനീക്കേണ്ട ഭാഗം അടയാളപ്പെടുത്തിയത്. ക്ഷേത്രഭാരവാഹികൾക്ക് നിർമാണം പൊളിച്ചുമാറ്റാൻ ഉടൻ നോട്ടീസ് നൽകുമെന്ന് കുരുവട്ടൂർ പഞ്ചായത്ത് സെക്രട്ടറി എ.ആർ. രാധിക പറഞ്ഞു. സർവേയർ എം. രാജേഷ്, പഞ്ചായത്ത് അസി. സെക്രട്ടറി ആർ. നിഷാന്ത്, അസി. എൻജിനീയർ എൻ.െഎ. മിനി, ഒാവർസിയർ ബീന കാർമൽ എന്നിവരടങ്ങിയസംഘമാണ് സന്ദർശിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story