Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപൂനൂർ പുഴയിലെ...

പൂനൂർ പുഴയിലെ കുത്തൊഴുക്കിനെ അതിജീവിച്ച വിഷ്ണുവിന് നീന്തിക്കയറണം

text_fields
bookmark_border
കൊടുവള്ളി: പൂനൂർ പുഴയിലെ കുത്തൊഴുക്കിനെ അതിജീവിച്ചു നീന്തിയ വിഷ്ണുവിന് നീന്തി നേട്ടങ്ങൾ കൊയ്യാൻ മോഹം. പരിശീലകരോ പ്രോത്സാഹനമോ ഇല്ലാതെ സ്വപ്രയത്നം കൊണ്ട് പൂനൂർ പുഴയിൽ നീന്തി പഠിച്ച ഇൗ ബാലൻ മികച്ച നേട്ടങ്ങൾ കൈവരിക്കുകയാണ്. വീടിനടുത്തുള്ള പുഴയിലെ പാലക്കുറ്റി കടവിൽ കുത്തൊഴുക്കിനെ അതിജീവിച്ച് നീന്തൽ വശത്താക്കിയ വിഷ്ണു (14) സ്കൂളിലെ കായിക മേളയുടെ ഭാഗമായി നടന്ന നീന്തൽ മത്സരത്തിന് വെറുതെ പേര് നൽകിയതായിരുന്നു. നീന്തി കയറിയതാവട്ടെ വിജയങ്ങളിലേക്ക്. കൊടുവള്ളി നഗരസഭ ബസ് സ്റ്റാൻഡിലെ ലോട്ടറി വിൽപനക്കാരനായ പാലക്കുറ്റി കുണ്ടച്ചാലിൽ കെ.സി. ജയ​െൻറയും രജിതയുടെയും മകനായ കെ.സി. വിഷ്ണു (14) ആണ് സംസ്ഥാന- ജില്ല നീന്തൽ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ശ്രദ്ധേയനാകുന്നത്. കൊടുവള്ളി സബ് ജില്ല നീന്തൽ മത്സരത്തിൽ ബാക്ക് സ്ട്രോക്ക്, ബ്രെസ്റ്റ് സ്ട്രോക്ക് ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിയ വിഷ്ണു ജില്ലതല മത്സരത്തിൽ ഒന്നാം സ്ഥാനം നിലനിർത്തുകയും സംസ്ഥാന തലത്തിൽ കേരളത്തിലെ മികച്ച സ്പോർട്സ് സ്കൂളുകളിലെ നീന്തൽ താരങ്ങളോട് മത്സരിച്ച് മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. മകന് മികച്ച പരിശീലനം ലഭ്യമാക്കാൻ സാമ്പത്തിക ശേഷിയില്ലാതെ വിഷമിക്കുകയാണ് ജയൻ. പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിഷ്ണു കൊടുവള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. നീന്തലിനു പുറമെ മികച്ച ഫുട്ബാൾ താരം കൂടിയാണ് വിഷ്ണു. കൊടുവള്ളി ബ്ലോക്ക് പൈക്ക ഫുട്ബാൾ മത്സരത്തിൽ കൊടുവള്ളി നഗരസഭ ടീമി​െൻറ ഗോൾകീപ്പറായിരുന്ന വിഷ്ണു കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ സബ് ജൂനിയർ ടീമി​െൻറയും ഗോൾകീപ്പറാണ്. ലൈറ്റ്നിങ് സ്പോർട്സ് ക്ലബിലൂടെയാണ് ഫുട്ബാൾ പരിശീലിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story