Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവയറിങ്​ സാമഗ്രികള്‍...

വയറിങ്​ സാമഗ്രികള്‍ മോഷണംപോയതായി പരാതി

text_fields
bookmark_border
കൊടുവള്ളി: പുതുതായി നിർമിക്കുന്ന വീടി​െൻറ വയറിങ്ങിനായി വാങ്ങിയ സാമഗ്രികള്‍ മോഷണംപോയതായി പരാതി. വാവാട് നീരീട്ടിപ്പൊയില്‍ മുഹമ്മദ് റാഫിയുടെ വീട്ടില്‍ വയറിങ് ചെയ്യാനായി സമീപത്തെ കെട്ടിടത്തില്‍ സൂക്ഷിച്ച കേബിളുകള്‍ അടക്കമുള്ള സാമഗ്രികളാണ് വ്യാഴാഴ്ച രാത്രി മോഷണംപോയത്. വെള്ളിയാഴ്ച രാവിലെ ജോലിക്കാര്‍ വന്നുനോക്കിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. 15,000 രൂപയുടെ സാമഗ്രികള്‍ നഷ്ടപ്പെട്ടതായി വീട്ടുടമ പറഞ്ഞു. കൊടുവള്ളി പൊലീസില്‍ പരാതി നല്‍കി. വാവാട് ഇരുമോത്ത് വരളാട്ടുപറമ്പത്തെ രണ്ട് വീടുകളില്‍നിന്ന് നേരത്തേ സമാനരീതിയില്‍ വയറിങ് സാമഗ്രികള്‍ മോഷണംപോയിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. കൊടുവള്ളി മുക്കിലങ്ങാടിയില്‍ നിർമാണത്തിലിരിക്കുന്ന വീട്ടിലും മോഷണം നടന്നിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story