Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുതിർന്ന വിദ്യാർഥികൾ...

മുതിർന്ന വിദ്യാർഥികൾ മർദിച്ചതായി പരാതി

text_fields
bookmark_border
കൊടിയത്തൂർ: ചെറുവാടി ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ വിദ്യാർഥികളെ സീനിയര്‍ വിദ്യാർഥികള്‍ മർദിച്ചതായി പരാതി. അക്രമത്തിനിരയായ 10 വിദ്യാർഥികൾ കെ.എം.സി.ടി ആശുപത്രിയില്‍ ചികിത്സതേടി. ചെറുവാടി ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളിലാണ് വിദ്യാർഥികൾ 12ഒാളം സീനിയര്‍ വിദ്യാർഥികളുടെ പീഡനത്തിരയായത്. കൈക്കും കഴുത്തിനും മുഖത്തും വിദ്യാർഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച മൂന്ന് മണിയോടെ തങ്ങളെ സീനിയർ വിദ്യാർഥികൾ അധ്യാപകരുടെ മുന്നിൽ കല്ലുകൊണ്ടും താക്കോൽകൊണ്ടും മർദിക്കുകയായിരുന്നുവെന്നു പരിക്കേറ്റ വിദ്യാർഥികൾ പറഞ്ഞു. മൂന്ന് ദിവസം മുമ്പും സമാനമായ സംഭവങ്ങൾ നടന്നതായും ഈ കാര്യങ്ങളെല്ലാം അധ്യാപകരെ ബോധിപ്പിച്ചതായും വിദ്യാർഥികൾ പറഞ്ഞു. മുക്കം പോലീസിൽ പരാതി നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story