Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതുടക്കത്തിൽതന്നെ...

തുടക്കത്തിൽതന്നെ താളപ്പിഴ; തൊഴിൽമേള തർക്കമേളയായി

text_fields
bookmark_border
കോഴിക്കോട്: സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് താളപ്പിഴയോടെ തുടക്കം. വൊക്കേഷനൽ ഹയർ സെക്കൻഡറി പൂർത്തിയാക്കിയവർക്കായി വി.എച്ച്.എസ്.ഇ ഡയറക്ടറേറ്റ് സംഘടിപ്പിച്ച തൊഴിൽമേളയാണ് ആദ്യ ദിവസം വാക്കേറ്റത്തിനും പ്രതിഷേധത്തിനും ഇടയാക്കിയത്. 1000ത്തോ‍ളം പേരെയാണ് പ്രതീക്ഷിച്ചതെങ്കിലും ഇതി​െൻറ നാലിരട്ടിയോളം പേർ വന്നതും ചില വിഭാഗത്തിൽ കമ്പനികൾ എത്താത്തതുമാണ് കടുത്ത പ്രതിഷേധത്തിനിടയാക്കിയത്. മാനാഞ്ചിറ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു തൊഴിൽമേള സംഘടിപ്പിച്ചത്. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള വി.എച്ച്.എസ്.ഇ യോഗ്യതയുള്ളവർ രാവിലെത്തന്നെ എത്തിയിരുന്നു. കൊല്ലത്തുനിന്ന് നാലുമാസം പ്രായമുള്ള കൈക്കുഞ്ഞുമായി വന്ന ഉദ്യോഗാർഥിവരെ ഇക്കൂട്ടത്തിലുണ്ടായിരുന്നു. 3623 പേർ തൊഴിൽ തേടിയെത്തിയെങ്കിലും ആകെ 20 കമ്പനികൾ മാത്രമാണ് പങ്കെടുത്തത്. അഗ്രികൾചർ, ലൈവ് സ്റ്റോക് മാനേജ്മ​െൻറ് തുടങ്ങിയ ട്രേഡുകൾ പഠിച്ചവരായിരുന്നു ഏറെപേരും. എന്നാൽ, ഇവർക്ക് തൊഴിൽ നൽകാനായി കമ്പനികൾ വരാത്തതാണ് പ്രതിഷേധത്തിനിടയാക്കിയത്. അഗ്രികൾചറും ലൈവ് സ്റ്റോക്കും പഠിച്ചവരെ ഇൻഷുറൻസ്, ഓട്ടോമൊബൈൽ കമ്പനികളുടെ സ്റ്റാളിലേക്കാണ് പറഞ്ഞുവിട്ടതെന്ന് ഉദ്യോഗാർഥികൾ പറഞ്ഞു. ബയോമെഡിക്കൽ, ഓട്ടോമൊബൈൽ കമ്പനികളായിരുന്നു ഏറെയും മേളയിൽ പങ്കെടുത്തത്. 12ഓടെയാണ് വാക്കേറ്റത്തിന് തുടക്കമായത്. രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികളെ കൃത്യമായ സ്റ്റാളുകളിലേക്ക് എത്തിക്കാത്തതും വരുമെന്നറിയിച്ച കമ്പനികൾ വാക്കുതെറ്റിച്ചതും പ്രതിഷേധത്തിനിടയാക്കി. സ്റ്റാളുകളിൽ സർട്ടിഫിക്കറ്റ് വാങ്ങിവെക്കുകയല്ലാതെ ഇൻറർവ്യൂ ഒന്നും നടന്നില്ലെന്ന് പങ്കെടുത്തവർ പറഞ്ഞു. തുടർന്ന് സംഘാടകർ ഇടപെട്ട് പറഞ്ഞുതീർക്കുകയായിരുന്നു. രജിസ്റ്റർ ചെയ്ത എല്ലാവരുടെയും രേഖകൾ കമ്പനികൾക്ക് കൈമാറുമെന്നറിയിച്ചതോടെയാണ് പ്രശ്നം തണുത്തത്. എന്നാൽ, പ്രതീക്ഷിച്ചതിലും കൂടുതൽ ആളുകൾ വന്നതാണ് പ്രശ്നത്തിനിടയാക്കിയതെന്ന് സംഘാടകർ പറഞ്ഞു. 450 പേർക്കാണ് തൊഴിൽമേളയിൽ ജോലി നൽകാൻ തീരുമാനിച്ചതെങ്കിലും പ്രത്യേക സാഹചര്യത്തിൽ കമ്പനികളുമായി സംസാരിച്ച് ഇരട്ടിപേർക്ക് ജോലി ഉറപ്പാക്കുകയായിരുന്നുവെന്ന് കൺവീനർ സക്കരിയ എളേറ്റിൽ, ജോ. കൺവീനർ പി. ജാഫർ എന്നിവർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story