Top
Begin typing your search above and press return to search.
Madhyamam
  keyboard_arrow_down
  Login
  exit_to_app
  exit_to_app
  Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിദ്യാരംഗം ജില്ല...

  വിദ്യാരംഗം ജില്ല സാഹിത്യോത്സവം ഇന്നുമുതൽ

  text_fields
  bookmark_border
  കൽപറ്റ: വിദ്യാരംഗം ജില്ല സാഹിത്യോത്സവം വെള്ളി, ശനി ദിവസങ്ങളിലായി വൈത്തിരി എച്ച്.ഐ.എം.യു.പി സ്കൂളിൽ നടക്കുമെന്ന് സംഘാടകസമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വിദ്യാർഥികളിലെ സർഗശേഷികൾ പരിപോഷിപ്പിക്കുക, രചനയിലും ആലാപനത്തിലും പരിശീലനം നൽകുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തി എസ്.എസ്.എ വയനാടും വിദ്യാരംഗം കലാസാഹിത്യവേദിയും സംയുക്തമായാണ് സാഹിത്യോത്സവം സംഘടിപ്പിക്കുന്നത്. മൂന്ന് ഉപജില്ലകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 300 സാഹിത്യപ്രതിഭകൾ പങ്കെടുക്കും. സാഹിത്യോത്സവത്തിൽ ജില്ലക്ക് അകത്തും പുറത്തുമുള്ള എഴുത്തുകാർ പങ്കെടുക്കും. വെള്ളിയാഴ്ച രാവിലെ 9.30നാണ് രജിസ്േട്രഷൻ 10 മണിക്ക് സി.കെ. ശശീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി അധ്യക്ഷത വഹിക്കും. നവാസ് പാലേരി മുഖ്യാതിഥിയായിരിക്കും. വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. ഉഷാകുമാരി ഉപഹാരം സമർപ്പിക്കും. ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണൻ എ. ദേവകി മുഖ്യപ്രഭാഷണവും സ്കൂൾ മാനേജർ സിസ്റ്റർ ബർത്തലോമിയ അനുഗ്രഹ പ്രഭാഷണവും നടത്തും. ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ എ. ബാബുരാജൻ, ഡി.പി.ഒ, ജി.എൻ. ബാബുരാജ് എന്നിവർ സംസാരിക്കും. തുടർന്ന്, 10 വേദികളിലായി വ്യത്യസ്ത ഇനങ്ങളിൽ ക്യാമ്പ് നടക്കും. ഓരോ വേദികളിൽ വ്യത്യസ്ത തലങ്ങളിലെ എഴുത്തുകാർ ക്യാമ്പിനു നേതൃത്വംനൽകും. വൈകിട്ട് ആറുമണിക്ക് നടക്കുന്ന കാവ്യസയാം ജില്ലാപഞ്ചായത്ത് വൈസ്പ്രസിഡൻറ് പി.കെ. അസ്മത്ത് ഉദ്ഘാടനം ചെയ്യും. ഡി.പി.ഒ ജി.എൻ. ബാബുരാജ് അധ്യക്ഷത വഹിക്കും. തുടർന്ന്, ദീപ്തി പാറോൽ അവതരിപ്പിക്കുന്ന ഭരതനാട്യം, ന്യൂറിഥം ഓർക്കസ്ട്ര അവതരിപ്പിക്കുന്ന സംഗീതനിശ, മാത്യൂസ് വൈത്തിരിയും സംഘവും അവതരിപ്പിക്കുന്ന നാടൻപാട്ട് ഉൾപ്പെടെയുള്ള പരിപാടികൾ അരങ്ങേറും. ശനിയാഴ്ച രാവിലെ ഒമ്പതിന് ക്യാമ്പ് ആരംഭിക്കും. ഉച്ചയോടെ സംസ്ഥാനതല ക്യാമ്പിലേക്ക് പ്രതിഭകളെ തിരഞ്ഞെടുക്കും. രണ്ടുമണിക്ക് നടക്കുന്ന സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശകുന്തള ഷൺമുഖൻ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡൻറ് വി. ഉഷാകുമാരി അധ്യക്ഷത വഹിക്കും. വിദ്യാരംഗം ജില്ല കൺവീനർ കെ.കെ. സുരേഷ്, യു.സി. ഗോപി, എൽസി ജോർജ്, സലിം മേമന എന്നിവർ സംസാരിക്കും. വിദ്യാഭ്യാസ ഉപഡയറക്ടർ എം. ബാബുരാജൻ, എസ്.എസ്.എ ജില്ല േപ്രാഗ്രാം ഓഫിസർ ഒ. പ്രമോദ്, വിദ്യാരംഗം ജില്ല കോഓഡിനേറ്റർ കെ.കെ. സുരേഷ്, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.വി. വിജേഷ്, പി.ടി.എ പ്രസിഡൻറ് കെ.വി. ഗിരീഷ്, കെ. അബ്ദുൽസലാം എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. റവന്യു പട്ടയഭൂമിയിലെ വീട്ടിമരങ്ങൾ കർഷകർക്ക് വിട്ടുനൽകണം കൽപറ്റ: വീട്ടിമരങ്ങൾ കർഷകർക്ക് വിട്ടുനൽകണമെന്ന് വയനാട് ജില്ല റവന്യൂ പട്ടയഭൂമി കർഷക സംരക്ഷണ പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു . സ്വാതന്ത്ര്യം കിട്ടി 70 വർഷം കഴിഞ്ഞിട്ടും സർക്കാറിൽ റിസർവ് ചെയ്ത വീട്ടിമരങ്ങൾ യഥാർഥ കർഷകർക്ക് വിട്ടുനൽകുന്നതിനുവേണ്ട നിയമനിർമാണം നടത്തിയിട്ടില്ല. റവന്യൂ, വനം, നിയമം എന്നി വകുപ്പുകൾ സംയുക്തമായി നിരോധനം പൂർണമായും ഒഴിവാക്കി സർക്കാർ വിജ്ഞാപനം ഇറക്കണം. ഈ ആവശ്യമുന്നയിച്ച് നവംബർ 30ന് രാവിലെ 11 മണിക്ക് കലക്ടറേറ്റ് മാർച്ചും ധർണയും നടത്തും. സി.കെ. ശശീന്ദ്രൻ എം.എൽ.എ ധർണ ഉദ്ഘാടനം ചെയ്യും. ബി. രാധാകൃഷ്ണ പിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ല പ്രസിഡൻറ് ടി.എം. ബേബി റിപ്പോർട്ട് അവതരിപ്പിച്ചു. കൺവെൻഷൻ ഡോ. അമ്പി ചിറയിൽ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സി.കെ. ശിവരാമൻ മുഖ്യപ്രഭാഷണം നടത്തി. എൻ.ഒ. ദേവസ്യ, വി.പി. വർക്കി, കെ.കെ. കൃഷ്ണൻകുട്ടി, ബാബു പിണ്ടിപ്പുഴ, പത്മനാഭൻ തിരുനെല്ലി എന്നിവർ സംസാരിച്ചു. ടോമി വടക്കുംചേരി സ്വാഗതവും വെങ്കിടേഷ് കാട്ടിക്കുളം നന്ദിയും പറഞ്ഞു. THUWDL11 വയനാട് ജില്ല റവന്യൂ പട്ടയഭൂമി കർഷക സംരക്ഷണ പ്രവർത്തക കൺവെൻഷൻ ഡോ. അമ്പി ചിറയിൽ ഉദ്ഘാടനം ചെയ്യുന്നു ഓട്ടോ തൊഴിലാളി ധർണ കൽപറ്റ: ഓട്ടോ-ടാക്സി ലൈറ്റ് മോട്ടോർ ഫെഡറേഷൻ (സി.ഐ.ടി.യു) മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓട്ടോ തൊഴിലാളികൾ നഗരസഭ കാര്യാലയത്തിനു മുന്നിൽ ധർണ നടത്തി. റോഡുകളുടെയും നടപ്പാതകളുടെയും ശോച്യാവസ്ഥ പരിഹരിക്കുക, ട്രാഫിക് അഡ്വൈസറി ബോർഡ് തീരുമാനങ്ങൾ നടപ്പിലാക്കുക, റോഡ്, ഫുട്പാത്ത് കൈയേറ്റം തടയുക, ഓട്ടോ, ഗുഡ്സ് പെർമിറ്റ് നിജപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ഫെഡറേഷൻ ജില്ല സെക്രട്ടറി കെ. സുഗതൻ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കമ്മിറ്റി സെക്രട്ടറി കെ.പി. റഫീഖ്, പി.എം. സന്തോഷ്കുമാർ, പി.വി. മുബാറക്, യൂസഫ്, ഗിരീഷ് എന്നിവർ സംസാരിച്ചു. THUWDL14 ഒാേട്ടാ തൊഴിലാളികൾ കൽപറ്റ മുനിസിപ്പൽ ഓഫിസിനു മുന്നിൽ നടത്തിയ ധർണ ഓട്ടോ-ടാക്സി ലൈറ്റ് മോട്ടോർ ഫെഡറേഷൻ (സി.ഐ.ടി.യു) ജില്ല സെക്രട്ടറി കെ. സുഗതൻ ഉദ്ഘാടനം ചെയ്യുന്നു. ഇഗ്നോ പ്രവേശനം മാനന്തവാടി: ഇന്ദിര ഗാന്ധി നാഷനൽ ഓപണ്‍ യൂനിവേഴ്സിറ്റിയുടെ വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശനം മാനന്തവാടി മേരിമാത ആര്‍ട്സ് ആൻഡ് സയൻസ് കോളജിലെ ഇഗ്നോ സ്റ്റഡി സ​െൻററില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ www. onlineadmission.ignou.ac.in എന്ന വൈബ്സൈറ്റിൽ ലഭിക്കും. ഫോൺ: 9400759752. THUWDL11 വൈത്തിരി ഉപജില്ല അറബിക്‌ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഓവറോൾ ചാമ്പ്യന്മാരായ ഡബ്ല്യു.ഒ.എച്ച്.എസ്.എസ്- പിണങ്ങോട്
  Show Full Article
  TAGS:LOCAL NEWS 
  Next Story