Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനവജാത ശിശുക്കൾക്ക്...

നവജാത ശിശുക്കൾക്ക് ആധാർ: പദ്ധതി തുടങ്ങി

text_fields
bookmark_border
കോഴിക്കോട്: നവജാത ശിശുക്കൾക്ക് ആധാർ എൻറോൾമ​െൻറ് നടത്തുന്ന പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. അക്ഷയ 15ാം വാർഷികാഘോഷത്തോടനുബന്ധിച്ച് നടത്തിയ എൻറോൾമ​െൻറ് ക്യാമ്പി​െൻറ ജില്ലതല ഉദ്ഘാടനം ഗവ. ബീച്ച് ആശുപത്രിയിൽ എ. പ്രദീപ്കുമാർ എം.എൽ.എ നിർവഹിച്ചു. ബീച്ച് ആശുപത്രിയിലെ 13 നവജാത ശിശുക്കളുടെ ആധാർ എൻറോൾമ​െൻറ് നടത്തി. കുട്ടികളുടെ ജനനസർട്ടിഫിക്കറ്റും രക്ഷിതാവി​െൻറ ആധാർ കാർഡും ഉപയോഗിച്ചാണ് എൻറോൾമ​െൻറ് നടത്തുന്നത്. അക്ഷയ കോ-ഓഡിനേറ്റർ പി.എസ്. അഷിത, ഗവ. ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ഉമ്മർ ഫാറൂഖ്, എ.ഡി.എം ടി. ജനിൽകുമാർ, കൗൺസിലർമാരായ എ.ഡി. തോമസ് മാത്യു, പി. കിഷൻചന്ദ്, ഡോ. പ്രസീത, ജിതിൻരാജ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story