Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightടാറിങ്: ഗതാഗതത്തിന്...

ടാറിങ്: ഗതാഗതത്തിന് ഭാഗിക നിയന്ത്രണം

text_fields
bookmark_border
കോഴിക്കോട്: കാരപ്പറമ്പ്-മലാപ്പറമ്പ് റോഡിൽ ടാറിങ് നടക്കുന്നതിനാൽ വെള്ളിയാഴ്ച മുതൽ പ്രവൃത്തി തീരുന്നതു വരെ ഇൗ റോഡ് വഴി ഗതാഗതത്തിന് ഭാഗിക നിയന്ത്രണം ഏർപ്പെടുത്തി. കോഴിക്കോട്ടുനിന്ന് ബാലുശ്ശേരിക്ക് പോകേണ്ട വാഹനങ്ങൾ കൃഷ്ണൻ നായർ റോഡിലൂടെ മാളിക്കടവ്-തണ്ണീർപന്തൽ വഴിയും ബാലുശ്ശേരിയിൽനിന്ന് കോഴിക്കോട്ടേക്കുള്ള വാഹനങ്ങൾ വേങ്ങേരി - ബൈപാസ് വഴി മലാപ്പറമ്പിലൂടെ എരഞ്ഞിപ്പാലത്തേക്കും പോകേണ്ടതാണെന്ന് പി.ഡബ്ല്യു.ഡി റോഡ്സ് ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. ടാറിങ് നടക്കുന്നതിനാൽ ചെറൂപ്പ--കുറ്റിക്കടവ് റോഡിൽ ഗതാഗതം നിരോധിച്ചു. കുറ്റിക്കടവ് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ചെറൂപ്പ വഴിയും ചെട്ടിക്കടവിൽനിന്ന് വരുന്ന വാഹനങ്ങൾ കല്ലേരി വഴിയും പോകണം.
Show Full Article
TAGS:LOCAL NEWS 
Next Story