Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപി.വി. അൻവർ...

പി.വി. അൻവർ എം.എൽ.എയുടെ നിയമവിരുദ്ധപ്രവർത്തനങ്ങളിൽ പ്രതിഷേധിച്ച്​ കോൺഗ്രസ്​ ഉപവസിക്കും

text_fields
bookmark_border
കോഴിക്കോട്: പി.വി. അൻവർ എം.എൽ.എ നടത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ പ്രതിഷേധിച്ച് ജില്ലകോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസംബർ 13ന് രാവിലെ 10ന് കലക്ടറേറ്റ് മാർച്ചും ഉപവാസവും നടത്താൻ ജില്ല കോൺഗ്രസ് കമ്മിറ്റി നേതൃയോഗം തീരുമാനിച്ചു. കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ ഉദ്ഘാടനം ചെയ്തു. ഗെയിൽ സമരത്തിൽ െപാലീസ് നടത്തിയ നരനായാട്ടിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഇരകളെ അഭയാർഥികളാക്കരുതെന്നും ആവശ്യപ്പെട്ട് പ്രചാരണം നടത്താൻ തീരുമാനിച്ചു. ജില്ലകോൺഗ്രസ് കമ്മിറ്റി ക്യാമ്പ് എക്സിക്യൂട്ടിവ് ഡിസംബർ നാലിന് വൈകീട്ട് നാലിന് കൊയിലാണ്ടിയിൽ നടക്കും. കീഴരിയൂർ ബോംബ് കേസി​െൻറ 75-ാം വാർഷികത്തോടനുബന്ധിച്ച് കീഴരിയൂരിൽ ജില്ലതല സെമിനാർ നടത്തും. സെമിനാർ ഡിസംബർ ഏഴിന് മൂന്നിന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡൻറ് അഡ്വ. ടി. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. എം.കെ രാഘവൻ എം.പി, എൻ. സുബ്രഹ്മണ്യൻ, അഡ്വ. പി. ശങ്കരൻ, അഡ്വ. കെ. പ്രവീൺകുമാർ, കെ.എം. അഭിജിത്ത്, അഡ്വ. കെ. ജയന്ത്, പി.എം. ചന്ദ്രൻ, കെ.എം. ഉമ്മർ, കെ. രാമചന്ദ്രൻ, ഉഷാദേവി, വി.ടി. നിഹാൽ, പി.എം. അബ്ദുറഹിമാൻ, ടി.കെ. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story