Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയൂനി​വേഴ്​സിറ്റി എ...

യൂനി​വേഴ്​സിറ്റി 'എ' സോൺ വോളിബാൾ: എസ്​.എൻ.ജി കോളജ്​ ചേളന്നൂർ ജേതാക്കൾ

text_fields
bookmark_border
കുന്ദമംഗലം: കാലിക്കറ്റ് യൂനിവേഴ്സിറ്റി 'എ'സോൺ വോളിബാൾ ചാമ്പ്യൻഷിപ്പിൽ ചേളന്നൂർ എസ്.എൻ.ജി കോളജ് ജേതാക്കളായി. മുക്കം എം.എ.എം.ഒ കോളജി​െൻറ ആതിഥേയത്വത്തിൽ കാരന്തൂർ പാറ്റേൺ ഗ്രൗണ്ടിൽ നടന്ന ചാമ്പ്യൻഷിപ്പി​െൻറ ഫൈനലിൽ സ​െൻറ് ജോസഫ്സ് കോളജ് ദേവഗിരിയെ എതിരില്ലാത്ത മൂന്ന് സെറ്റുകൾക്ക് (സ്കോർ: 25-23, 25-11, 26-24) പരാജയപ്പെടുത്തിയാണ് ചേളന്നൂർ ജേതാക്കളായത്. മൂന്നു ദിവസങ്ങളിലായി നടന്ന ചാമ്പ്യൻഷിപ്പിൽ കോഴിക്കോട്, വയനാട് ജില്ലകളിലെ 22 ടീമുകൾ പെങ്കടുത്തു. മടപ്പള്ളി ഗവ.കോളജിനെ പരാജയപ്പെടുത്തി െഎഡിയൽ കോളജ് കുറ്റ്യാടി മൂന്നാംസ്ഥാനം കരസ്ഥമാക്കി. നാല് സോണുകളിൽ നിന്നായി മൂന്ന് വീതം ടീമുകൾ പെങ്കടുക്കുന്ന ഇൻറർസോൺ മത്സരങ്ങൾ ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലായി ചേളന്നൂർ എസ്.എൻ.ജി കോളജിൽ നടക്കും. 'എ'സോണിൽനിന്ന് ചേളന്നൂർ എസ്.എൻ.ജി കോളജ്, ദേവഗിരി സ​െൻറ് ജോസഫ്സ് കോളജ്, കുറ്റ്യാടി െഎഡിയൽ കോളജ് ടീമുകളാണ് ഇൻറർസോൺ മത്സരത്തിൽ പെങ്കടുക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story