Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസംവരണം:...

സംവരണം: ഇടതുപക്ഷത്തി​​േൻറത്​ സംഘ്പരിവാർ വാദങ്ങൾ ^ഫ്രറ്റേണിറ്റി മൂവ്മെൻറ്​

text_fields
bookmark_border
സംവരണം: ഇടതുപക്ഷത്തിേൻറത് സംഘ്പരിവാർ വാദങ്ങൾ -ഫ്രറ്റേണിറ്റി മൂവ്മ​െൻറ് കോഴിക്കോട്: മുന്നാക്കസമുദായസംവരണവുമായി ബന്ധപ്പെട്ട് ഇടതുപക്ഷം ഏറ്റുപിടിക്കുന്നത് സംഘ്പരിവാർ വാദങ്ങളാണെന്ന് ഫ്രറ്റേണിറ്റി മൂവ്മ​െൻറ് ജില്ല സെക്രേട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. സവർണപ്രീണനമാണ് ഇടതുപക്ഷം ലക്ഷ്യംവെക്കുന്നത്. അധികാര പങ്കാളിത്തത്തിലും പ്രാതിനിധ്യത്തിലും വിഭവവിതരണങ്ങളിലും രാജ്യത്തെ പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഇനിയും അർഹിക്കുന്ന പരിഗണന ലഭിച്ചിട്ടില്ല. ബോധപൂർവം അടിച്ചമർത്തപ്പെട്ട സാമൂഹികജനവിഭാഗങ്ങളെ ബോധപൂർവം തന്നെ ഉയർത്തിക്കൊണ്ടുവരാൻ സംവരണപദ്ധതികൾ നടപ്പാക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. അതിനുപകരം സമുദായ പ്രീണനങ്ങൾ ലാക്കാക്കി സാമൂഹികനീതി അട്ടിമറിക്കാനുള്ള ശ്രമങ്ങൾ എല്ലാ അർഥത്തിലും ചെറുക്കപ്പെടേണ്ടതാണ്. സംവരണവുമായി ബന്ധപ്പെട്ട മൗലികമായ അക്കാദമിക -രാഷ്ട്രീയചർച്ചകളും അവകാശ സംരക്ഷണകൂട്ടായ്മകളും ഉയർന്നുവരേണ്ടതുണ്ടെന്നും സെക്രേട്ടറിയറ്റ് അഭിപ്രായപ്പെട്ടു. ജില്ലപ്രസിഡൻറ് നഈം ഗഫൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം റമീസ് വേളം, ജില്ല ജനറൽ സെക്രട്ടറിമാരായ ടി.സി. സജീർ, സുഫാന ഇസ്ഹാഖ്, സെക്രേട്ടറിയറ്റ് അംഗങ്ങളായ ബാസില, ലബീബ് കായക്കൊടി, നുജൈം അടിവാരം, സൂര്യപ്രഭ, ഹാദിയ, മുജാഹിദ് മേപ്പയൂർ, മുസ്ലിഹ് പെരിങ്ങൊളം, അബ്ദുൽ വാഹിദ്, മുനീബ് എലങ്കമൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story