Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുഹമ്മദ്​...

മുഹമ്മദ്​ അബ്​ദുറഹ്​മാൻ സാഹിബ്​ അനുസ്​മരണം

text_fields
bookmark_border
കോഴിക്കോട്: മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് മെമ്മോറിയൽ സിേമ്പാസിയം കമ്മിറ്റി, ജിദ്ദ ചാപ്റ്റർ സ​െൻറർ ഫോർ കൾചറൽ സ്റ്റഡീസ്, സാമൂതിരി ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ തളി ഗുരുവായൂരപ്പൻ ഹാളിൽ അനുസ്മരണ സമ്മേളനം ഉദ്ഘാടനം എം.കെ. രാഘവൻ എം.പി. നിർവഹിച്ചു. പുരുഷൻ കടലുണ്ടി എം.എൽ.എ അധ്യക്ഷത വഹിച്ചു. ചരിത്രകാരൻ ഡോ. കെ.കെ.എൻ. കുറുപ്പിന് മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് പുരസ്കാരമായ 10,000 രൂപയും പ്രശസ്തിപത്രവും അദ്ദേഹം സമ്മാനിച്ചു. എ.പി. അഹമ്മദ് അനുസ്മരണ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ മുരളി മോഹൻ, പി.ടി.എ പ്രസിഡൻറ് ബി. സജീവ്, ഡോ. ഇ.കെ. ഗോവിന്ദവർമ രാജ, മിൽഡ വർഗീസ്, ടി.കെ. വിജയരാഘവൻ, ഡോ. കെ.എം. അരവിന്ദാക്ഷൻ, എ.വി. അജയകുമാർ, ഡോ. പി. വിജീഷ്, ഡോ. പി.സി. രതി തമ്പാട്ടി, അബുലൈസ്, പി.സി.വി. മുരളീകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story