Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുഹമ്മദ് അബ്​ദുറഹിമാൻ...

മുഹമ്മദ് അബ്​ദുറഹിമാൻ കോൺഗ്രസുകാർക്ക് മാതൃക

text_fields
bookmark_border
മുക്കം: സമ്പന്നമായ ചുറ്റുപാടിൽ നിന്ന് കോൺഗ്രസിൽ എത്തി ഒഴിഞ്ഞ കൈയോടെ മടങ്ങിപ്പോയ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് കോൺഗ്രസുകാർക്ക് മാതൃകയാണെന്ന് ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് അഭിപ്രായപ്പെട്ടു. മുഹമ്മദ് അബ്ദുറഹിമാൻ സാഹിബി​െൻറ അന്ത്യനിമിഷങ്ങൾക്ക് സാക്ഷ്യംവഹിച്ച പൊറ്റശ്ശേരിയിൽ മുക്കം മണ്ഡലം കോൺഗ്രസ്കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണപരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡൻറ് ഇ.പി. അരവിന്ദൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി സി.ജെ. ആൻറണി, ബ്ലോക്ക് പ്രസിഡൻറ് എം.ടി. അഷ്റഫ്, കർഷക കോൺഗ്രസ് സംസ്ഥാന ജന.സെക്രട്ടറി ബി.പി. റഷീദ്, കെ.ടി. മൻസൂർ, യു.പി. മരക്കാർ, എൻ. അപ്പുക്കുട്ടൻ മാസ്റ്റർ, കപ്യേടത്ത് ചന്ദ്രൻ, എം.കെ. മമ്മദ്, പി.ടി. ബാലകൃഷ്ണൻ, സജീഷ് മുത്തേരി, ജുനൈദ് പാണ്ടികശാല, ജയരാജൻ പൊറ്റശ്ശേരി, ബാലരാമൻ,- ആലി ചേന്ദമംഗലൂർ, ടി.ടി. സുലൈമാൻ, പ്രസാദ് പെരിങ്ങാട്, ഒ.കെ. ബൈജു എന്നിവർ സംസാരിച്ചു
Show Full Article
TAGS:LOCAL NEWS 
Next Story