Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅണ്ടോണ മഹല്ല്...

അണ്ടോണ മഹല്ല് കൺ​െവൻഷൻ സെൻറർ ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
താമരശ്ശേരി: അണ്ടോണ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമിച്ച കൺെവൻഷൻ സ​െൻറർ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ ദാരിദ്യ്രനിർമാർജനത്തിനും മറ്റു ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും മഹല്ലുകൾ മുൻൈകെയടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. മഹല്ല് പ്രസിഡൻറും മുൻ എം.എൽ.എയുമായ സി. മോയിൻകുട്ടി അധ്യക്ഷത വഹിച്ചു. ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് സ്ഥിരം വരുമാനം കണ്ടെത്തുന്നതിനാണ് കൺവെൻഷൻ സ​െൻറർ നിർമിച്ചിട്ടുള്ളത്. 2000 പേർക്ക് ഒരേസമയം ഉപയോഗിക്കാവുന്ന കൺെവൻഷൻ സ​െൻററിൽ 800 പേർക്ക് ഒരുമിച്ചിരിക്കാവുന്ന ഓഡിറ്റോറിയവും 400 പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാവുന്ന ഡൈനിങ് ഹാളുമുണ്ട്. പാർക്കിങ് ഏരിയ, പ്രാർഥനമുറി, കിച്ചൺ, മിനി കോൺഫറൻസ് ഹാൾ, ഡ്രസിങ് റൂം, ജനറേറ്റർ എന്നിവയടക്കം വിപുലമായ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. മഹല്ല് കമ്മിറ്റിയുടെ ഉടമസ്ഥതയിലുള്ള രണ്ടേക്കർ സ്ഥലത്താണ് ആധുനിക രീതിയിലുള്ള ഇരുനിലകെട്ടിടം പണിതത്. സമസ്ത കേന്ദ്ര മുശാവറ അംഗം വാവാട് കുഞ്ഞിക്കോയ മുസ്ലിയാർ പ്രാർഥന നടത്തി. എം.കെ. രാഘവൻ എം.പി, ജില്ല കലക്ടർ യു.വി. ജോസ്, മഹല്ല് ഖാദി അബ്ദുൽ ബാരി ബാഖവി, വി.എം. ഉമ്മർ, ഡിവൈ.എസ്.പി പി. സജീവൻ, തഹസിൽദാർ സി. മുഹമ്മദ് റഫീഖ്, എ. രാഘവൻ, കെ. പ്രഭാകരൻ നമ്പ്യാർ, ടി.കെ. പരീക്കുട്ടിഹാജി, എം.എ. റസാഖ്, നാസർ ഫൈസി കൂടത്തായി, സൈനുൽ ആബിദീൻ തങ്ങൾ, മഹല്ല് ജന.സെക്രട്ടറി പി.കെ. അബൂബക്കർ ഹാജി, സെക്രട്ടറിമാരായ പി.കെ. ആലിക്കുട്ടി മാസ്റ്റർ, കെ.എം. അഷ്റഫ്, പി.കെ. അഹമ്മദ്കുട്ടി തുടങ്ങിയവർ സംസാരിച്ചു. കെട്ടിടം രൂപകൽപന ചെയ്ത പി.സി. റഷീദിനെ ചടങ്ങിൽ അനുമോദിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story