Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightദിശ ചലച്ചിത്രമേള

'ദിശ' ചലച്ചിത്രമേള

text_fields
bookmark_border
ചേന്ദമംഗലൂർ: ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ 'ദിശ' മീഡിയ ക്ലബ് സംഘടിപ്പിക്കുന്ന രാജ്യാന്തര ചലച്ചിത്രമേള നവംബർ 27, 28 തീയതികളിൽ സ്കൂളിൽ നടക്കും. രാജ്യാന്തരപ്രശസ്തമായ ചലച്ചിത്രങ്ങൾ, ഡോക്യുമ​െൻററികൾ, ഹ്രസ്വചിത്രങ്ങൾ, സ്കൂളിലെ ചലച്ചിത്ര പ്രതിഭകളെ ആദരിക്കൽ, ചലച്ചിത്ര പ്രവർത്തകരുടെ സംഗമം, ഓപൺ ഫോറം തുടങ്ങിയവ മേളയോടനുബന്ധിച്ച് സംഘടിപ്പിക്കുമെന്ന് കൺവീനർ സലീം നടുവണ്ണൂർ അറിയിച്ചു. നവംബർ 27ന് വൈകീട്ട് മൂന്നുമണിക്ക് ചലച്ചിത്രപ്രവർത്തകരുടെ സംഗമത്തിൽ ബന്ന ചേന്ദമംഗലൂർ മോഡറേറ്ററാവും. ഹോം സിനിമ സംവിധായകരായ സലാം കൊടിയത്തൂർ, ഇ.എൻ. അമീൻ ജൗഹർ, ശിവൻ പൊറ്റശ്ശേരി, സിദ്ദീഖ് ചേന്ദമംഗലൂർ എന്നിവർ സംബന്ധിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story