Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകേരള പ്രവാസി വെൽഫെയർ...

കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ താമരശ്ശേരി താലൂക്ക് രൂപവത്കരണം ഇന്ന്

text_fields
bookmark_border
കൊടുവള്ളി: കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ താമരശ്ശേരി താലൂക്ക് രൂപവത്കരണം വെള്ളിയാഴ്ച ഉച്ചക്ക് 2.30-ന് താമരശ്ശേരി രാജീവ്ഗാന്ധി ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കാലങ്ങളായി ചിതറിക്കിടക്കുന്ന പ്രവാസിസമൂഹത്തെ ഒരു കുടക്കീഴിൽ ഒരുമിപ്പിച്ച് നിർത്തുകയും പ്രവാസികളുടെ പ്രശ്നങ്ങളിൽ ഒരുമിച്ച് പ്രവർത്തിക്കാൻ അവസരം നൽകുകയുമാണ് സംഘടനയുടെ ലക്ഷ്യം. കേരളത്തിൽ 14 ജില്ലകളിലും സംഘടന രൂപവത്കരിച്ചുകഴിഞ്ഞു. ഇപ്പോൾ താലൂക്ക്, പഞ്ചായത്ത് കമ്മിറ്റികൾ രൂപവത്കരിച്ചുകൊണ്ടിരിക്കുകയാണ്. പ്രവാസികളെയും മുൻ പ്രവാസികളെയും ഉൾപ്പെടുത്തി ചെറുകിട വ്യവസായങ്ങൾ ആരംഭിക്കുക, മാർഗനിർേദശങ്ങൾ നൽകുക, പ്രവാസികൾക്ക് തൊഴിലവസരങ്ങൾ നൽകുക, ചൂഷണങ്ങളിൽ നിന്ന് മുക്തമാക്കുക തുടങ്ങിയ ലക്ഷ്യത്തോടുകൂടിയാണ് അസോസിയേഷൻ പ്രവർത്തിക്കുന്നത്. വാർത്തസമ്മേളനത്തിൽ അസോസിയേഷൻ ജില്ല പ്രസിഡൻറ് സിദ്ദീഖ് കൊടുവള്ളി, സെക്രട്ടറി വി.എം.എ. ലത്തീഫ്, സലീം നൊച്ചിമണ്ണിൽ, നൗഷാദ് മങ്ങാട്, സലീം കൊടുവള്ളി എന്നിവർ പങ്കെടുത്തു. സോളിഡാരിറ്റി പ്രഭാഷണപരമ്പരക്ക് ഇന്ന് തുടക്കം കൊടുവള്ളി: നബിയുടെ ജീവിതം എന്ന ശീർഷകത്തിൽ സോളിഡാരിറ്റി കോഴിക്കോട് ജില്ല സംഘടിപ്പിക്കുന്ന ത്രിദിന പ്രഭാഷണപരമ്പരക്ക് വെള്ളിയാഴ്ച തുടക്കം. മാനിപുരം വോളിബാൾ ഗ്രൗണ്ടിൽ നടക്കുന്ന പരിപാടി വൈകീട്ട് 6.45 നാണ് ആരംഭിക്കുക. ജില്ല വൈസ് പ്രസിഡൻറ് സിറാജുദ്ദീൻ ഇബ്നു ഹംസ പരിപാടി ഉദ്ഘാടനം ചെയ്യും. നബി മാതൃകയെക്കുറിച്ച് ടി. ശാക്കിർ, നബിയുടെ കുടുംബജീവിതത്തെക്കുറിച്ച് ഫൈസൽ പൈങ്ങോട്ടായി, നബിയുടെ മാനവികവീക്ഷണത്തെക്കുറിച്ച് എസ്.എം. സൈനുദ്ദീൻ എന്നിവർ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ പ്രഭാഷണം നടത്തും.
Show Full Article
TAGS:LOCAL NEWS 
Next Story