Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുന്ദമംഗലത്ത്​...

കുന്ദമംഗലത്ത്​ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ

text_fields
bookmark_border
കുന്ദമംഗലം: കഞ്ചാവ് കൈവശംവെച്ചതിന് മൂന്നുപേരെ കുന്ദമംഗലം എക്സൈസ് സംഘം പിടികൂടി. ചൂലാംവയൽ മാക്കൂട്ടം എ.എം.യു.പി സ്കൂൾ പരിസരത്തുനിന്ന് കൊളത്തറ കിളിയാടിപ്പറമ്പിൽ മുട്ടുംപുറത്ത് റഹിം (37), രാമനാട്ടുകര ചിറക്കാംകുന്ന് കരിപ്പാത്ത് റെജിൻ (21) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരിൽനിന്ന് 40 ഗ്രാം കഞ്ചാവും 22,000 രൂപയും ബൈക്കും കസ്റ്റഡിയിലെടുത്തു. കുന്ദമംഗലം സിന്ധു തിയറ്റർ പരിസരത്തുനിന്നാണ് മൂന്നാമനെ പിടികൂടിയത്. നരിക്കുനി എരവന്നൂർ ചെക്കുളങ്ങരമീത്തൽ മുഹമ്മദ് ജാസിഫിനെയാണ് (21) ഇവിടെനിന്ന് പിടികൂടിയത്. 25 ഗ്രാം കഞ്ചാവും 2150 രൂപയും ഇയാളിൽനിന്ന് കണ്ടെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story