Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഹൃ​ദ്രോഗം...

ഹൃ​ദ്രോഗം സുഖപ്പെട്ടവരുടെ സംഗമം 26ന്​

text_fields
bookmark_border
കോഴിക്കോട്: ജീവിതശൈലിമാറ്റത്തിലൂടെ ഹൃദ്രോഗം അതിജീവിച്ചവരുടെ സംഗമം നവംബർ 26ന് രാവിലെ 9.30ന് ന്യൂനളന്ദ ഒാഡിറ്റോറിയത്തിൽ നടക്കുമെന്ന് കേരള ഹാർട്ട്കെയർ സൊസൈറ്റി പ്രസിഡൻറ് ഡോ. കെ. കുഞ്ഞാലി വാർത്തസമ്മേളനത്തിൽ പറഞ്ഞു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ഹൃദ്രോഗം ശസ്ത്രക്രിയയിലൂടെയൊ ആൻജിേയാ പ്ലാസ്റ്റിയിലൂടെേയാ മാത്രമേ സുഖപ്പെടുത്താനാകൂവെന്ന ധാരണക്ക് അടിസ്ഥാനമില്ല. ജീവിതശൈലിയിലെ മാറ്റത്തിലൂടെയും മരുന്നിലൂടെയും രോഗം പൂർണമായി ഇല്ലാതാക്കാനാകും. ശസ്ത്രക്രിയ കഴിഞ്ഞവരെക്കാൾ ആയുർദൈർഘ്യം മരുന്നിലൂടെ സുഖപ്പെട്ടവർക്കുണ്ടെന്നുമാണ് ത​െൻറ അനുഭവെമന്നും ഡോക്ടർ കൂട്ടിച്ചേർത്തു. നാഷനൽ ആശുപത്രിയും ഹാർട്ട്കെയർ സൊസൈറ്റിയും ചേർന്ന് ദരിദ്രരോഗികൾക്ക് ചികിത്സസഹായം ലഭ്യമാക്കുന്നുണ്ട്. വാർത്തസമ്മേളനത്തിൽ ആർ. ജയഞ്കുമാർ, ഇ.വി. ഉസ് മാൻകോയ എന്നിവരും പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story