Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകക്കോടി ഗ്രാമ...

കക്കോടി ഗ്രാമ പഞ്ചായത്ത്​ പ്രസിഡൻറ്​ രാജിവെച്ചു

text_fields
bookmark_border
കക്കോടി: വിവാദങ്ങൾക്കൊടുവിൽ കക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എം. രാജേന്ദ്രൻ രാജിവെച്ചു. വനിത വാർഡ് അംഗവുമായുള്ള രാജേന്ദ്ര​െൻറ ബന്ധത്തിൽ സംശയം പ്രകടിപ്പിച്ച് ഭാര്യ രംഗത്തുവന്നതോടെയാണ് വിവാദം ഉയർന്നത്. കഴിഞ്ഞ ദിവസം പ്രദേശത്ത് നോട്ടീസ് വിതരണവും നടന്നു. സി.പി.എം ലോക്കൽ ഏരിയ കമ്മിറ്റി വിഷയം ചർച്ചചെയ്ത് ലോക്കൽ സെക്രട്ടറി ഉൾപ്പെടെയുള്ള നാലംഗ അന്വേഷണ കമീഷനെ വെച്ചു. ത​െൻറ ഭാഗത്തുനിന്ന് ഒരു തരത്തിലുള്ള അബദ്ധങ്ങളും സംഭവിച്ചിട്ടില്ലെന്നും ഭർത്താവിനോട് ഭാര്യക്കുള്ള അമിതമായ സ്നേഹത്തിലുള്ള സ്വാർഥതമൂലമാണ് ഇത്തരം ദുരനുഭവങ്ങൾ ഉണ്ടായതെന്നും രാജേന്ദ്രൻ പറഞ്ഞിരുന്നു. വ്യാഴാഴ്ച ഭരണ സമിതിയിൽ ത​െൻറ കുടുംബകാര്യങ്ങൾ ഉൾപ്പെടെ വികാര ഭരിതമായി അംഗങ്ങളോട് പറഞ്ഞാണ് പഞ്ചായത്ത് സെക്രട്ടറി ബാബുപ്രസാദിന് രാജി സമർപ്പിച്ചത്. പാർട്ടി എടുക്കുന്ന ഏതു തീരുമാനവും അംഗീകരിക്കാൻ തയാറാണെന്നും പൊതുപ്രവർത്തകൻ എന്ന നിലയിൽ സ്ത്രീകളോട് മാന്യമായി മാത്രമേ ഇടപെട്ടിട്ടുള്ളൂവെന്നും രാജേന്ദ്രൻ പറഞ്ഞു. രാജേന്ദ്ര​െൻറ ഭാര്യയോട് പരാതിക്കിടയാക്കിയ സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോൾ അബദ്ധത്തിൽ സംഭവിച്ചുപോയതാണെന്നും ആരോപണം പിൻവലിക്കുന്നതായും അവർ അറിയിച്ചു. രാജേന്ദ്ര​െൻറ രാജി: പാർട്ടിയിലും നാട്ടുകാരിലും നിരാശ കക്കോടി: വിദ്യാർഥിപ്രസ്ഥാനത്തിലൂടെ പൊതുപ്രവർത്തകനായി ജനസമ്മതി നേടിയ കക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എം. രാജേന്ദ്ര​െൻറ രാജി സി.പി.എമ്മിന് ആഘാതമായി. ജില്ലയിൽതന്നെ മികച്ച പഞ്ചായത്ത് പ്രസിഡൻറായി മാറി, പഞ്ചായത്തിനും പാർട്ടിക്കും ഏറെ അഭിമതനായ രാജേന്ദ്രനെതിരെ ഭാര്യ പരാതിയുമായെത്തിയതാണ് വിഷയം ഗൗരവമാക്കിയത്. എതിരാളികൾ വിഷയം സമൂഹമാധ്യമങ്ങളിലും മറ്റും ചർച്ചയാക്കിയപ്പോൾ ഭാര്യയെക്കുറിച്ച് കൃത്യമായ അറിവുണ്ടെന്നും ആരോപണത്തിന് അത്രമാത്രമേ പ്രാധാന്യം കൽപിക്കുന്നുള്ളൂവെന്നും രാജേന്ദ്രൻ പറഞ്ഞിരുന്നു. രാജേന്ദ്ര​െൻറ രാജി പാർട്ടിയിലെ ഒരു വിഭാഗം പ്രവർത്തകർക്കിടയിൽ നിരാശ പടർത്തിയിരിക്കുകയാണ്. പാർട്ടിയിലും പൊതുജനങ്ങൾക്കിടയിലും ഏറെ പൊതുസമ്മതനായതിലുള്ള അസഹിഷ്ണുതയാണ് രാജിയിലേക്കെത്തിച്ചതെന്നാണ് സംസാരം. രാജേന്ദ്രൻ പഞ്ചായത്ത് പ്രസിഡൻറായതോടെ എതിരാളികൾപോലും രാഷ്ട്രീയം മറന്ന് പിന്തുണ നൽകിയത് പഞ്ചായത്തി​െൻറ വികസനത്തിന് ആക്കംകൂട്ടി. ഇത്തരം പ്രവൃത്തികൾ രാജേന്ദ്രൻ പാർട്ടിക്കതീതനാണെന്ന ചിന്ത പലരിലും ജനിപ്പിക്കുകയും ചെയ്തിരുന്നു. ഭാര്യതന്നെ ആരോപണമുയർത്തിയതോടെ ലോക്കൽ കമ്മിറ്റി യോഗം ചേർന്ന് പ്രസിഡൻറ്പദത്തിൽനിന്ന് മാറിനിൽക്കണമെന്ന തീരുമാനം ഏരിയ കമ്മിറ്റിയെ അറിയിക്കുകയായിരുന്നു. പാർട്ടിക്ക് ഏറെ വേരോട്ടമുള്ള കക്കോടിയിൽ നേതാവിനെതിരെ ആരോപണമുയർന്നത് പാർട്ടി ഗൗരവത്തിലെടുക്കുകയായിരുന്നുവെന്ന് ഏരിയ കമ്മിറ്റി അംഗം പറഞ്ഞു. പാർട്ടി അന്വേഷണത്തിലൂടെ യാഥാർഥ്യം പുറത്തുവരുമെന്നും പാർട്ടി ആരെയും സംശയത്തി​െൻറ നിഴലിൽ നിർത്തുന്നില്ലെന്നും പാർട്ടി രാജി ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ് വിശദീകരണം. പുതിയ പ്രസിഡൻറിനെ തെരഞ്ഞെടുക്കുന്നതിന് ചർച്ച നടക്കുകയാണെന്നും പാർട്ടി വൃത്തങ്ങൾ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story