Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയൂത്ത് ഫുട്‌ബാള്‍;...

യൂത്ത് ഫുട്‌ബാള്‍; എം.എസ്.പി സ്‌കൂളിന് ഇരട്ട ഫൈനല്‍

text_fields
bookmark_border
ATTN MALAPPURAM ALSO കോഴിക്കോട്/മലപ്പുറം: ഫാറൂഖ് കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന റിലയന്‍സ് യൂത്ത് ഫുട്‌ബാള്‍ ചാമ്പ്യന്‍ഷിപ്പി​െൻറ പാദമത്സരങ്ങളില്‍ മലപ്പുറം എം.എസ്.പി ഹയര്‍ സെക്കൻഡറി സ്‌കൂളിന് രണ്ടിനങ്ങളിൽ ഫൈനല്‍. വ്യാഴാഴ്ച നടന്ന രണ്ടാം സെമിയിൽ ജൂനിയര്‍ വിഭാഗത്തിലാണ് ഫൈനല്‍ ഉറപ്പാക്കിയത്. ആദ്യദിനം സീനിയര്‍ വിഭാഗത്തിലും എം.എസ്.പി ഫൈനലിന് യോഗ്യത നേടിയിരുന്നു. ഫാറൂഖ് കോളജ് ഗ്രൗണ്ടില്‍ നടന്ന സെമിഫൈനലില്‍ എതിരില്ലാത്ത അഞ്ചുഗോളുകള്‍ക്കാണ് എം.എസ്.പി ജൂനിയര്‍ ടീം തളിപ്പറമ്പ് സീതി സാഹിബ് സ്‌കൂളിനെ തോല്‍പിച്ചത്. ജൂനിയര്‍ ഫൈനലില്‍ ഫാറൂഖ് സ്‌കൂളും സീനിയര്‍ വിഭാഗത്തില്‍ ചാലക്കുടി ജി.വി.എച്ച്.എസ്.എസുമാണ് എം.എസ്.പിയുടെ എതിരാളികള്‍. കോളജ് വിഭാഗത്തില്‍ ഹമീം ജമാലി​െൻറ ഇരട്ടഗോള്‍ മികവില്‍ പയ്യന്നൂര്‍ കോളജിനെ തോല്‍പ്പിച്ച് ആതിഥേയരായ ഫാറൂഖ് കോളജ് ഫൈനലില്‍ കടന്നു. മമ്പാട് എം.ഇ.എസ് കോളജാണ് ഫൈനലില്‍ എതിരാളികള്‍. സ്‌കൂള്‍ ഗേള്‍സ് വിഭാഗം രണ്ടാം സെമിയില്‍ കല്ലാനോട് സ​െൻറ് മേരീസ് ഹയര്‍ സെക്കൻഡറി സ്‌കൂള്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് കണ്ണൂര്‍ ജി.വി.എച്ച്.എസ്.എസ് സ്‌പോര്‍ട്‌സ് സ്‌കൂളിനെ തോല്‍പ്പിച്ചു. പുറമേരി കടത്തനാട് രാജാസ് ഹയര്‍ സെക്കൻഡറി സ്‌കൂളുമായാണ് സ​െൻറ് മേരീസ് സ്‌കൂളി​െൻറ കലാശക്കളി. എല്ലാ വിഭാഗങ്ങളുടെയും ഫൈനല്‍മത്സരങ്ങള്‍ നാളെ ഫാറൂഖ് കോളജ് ഗ്രൗണ്ടില്‍ നടക്കും. RFYSKozhikodePhoto4 ഫാറൂഖ് കോളജ് ഗ്രൗണ്ടില്‍ ഇന്നലെ നടന്ന റിലയന്‍സ് യൂത്ത് ഫുട്‌ബാള്‍ ചാമ്പ്യന്‍ഷിപ്പി​െൻറ സ്‌കൂള്‍ ഗേള്‍സ് വിഭാഗം മത്സരത്തില്‍ കണ്ണൂര്‍ ജി.വി.എച്ച്.എസ്.എസ് സ്‌പോര്‍ട്‌സ് സ്‌കൂളിനെ നേരിടുന്ന കല്ലാനോട് സ​െൻറ് മേരീസ് സ്‌കൂള്‍ ടീം
Show Full Article
TAGS:LOCAL NEWS 
Next Story