Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമാനാഞ്ചിറ അയ്യപ്പൻ...

മാനാഞ്ചിറ അയ്യപ്പൻ വിളക്കുത്സവം നാളെ

text_fields
bookmark_border
കോഴിക്കോട്: 55ാമത് മാനാഞ്ചിറ അയ്യപ്പൻ വിളക്കുത്സവം ശനിയാഴ്ച മുതലക്കുളം ഭദ്രകാളി േക്ഷത്ര പരിസരത്ത് നടക്കുമെന്ന് കോഴിക്കോട് അയ്യപ്പ ഭജനസംഘം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പുലർച്ചെ അഞ്ചിന് ഗണപതിഹോമം നടക്കും. 5.30ന് വിളക്ക് കമ്മിറ്റി രക്ഷാധികാരി പി.വി. ഗംഗാധരൻ വിളക്കുപന്തലിനു മുന്നിൽ പതാക ഉയർത്തും. ഏഴിന് കലശം കൊണ്ടുവരാൻ ശ്രീകണേ്ഠശ്വര ക്ഷേത്ര സന്നിധിയിലേക്ക് ആനമേളങ്ങേളാടെ പറുപ്പെടും. എഴുന്നള്ളിപ്പ് വിളക്കുപന്തലിൽ എത്തിയശേഷം പ്രതിഷ്ഠ, പൂജ, അഭിഷേകം എന്നിവ നടക്കും. വൈകീട്ട് 3.30ന് പാലക്കൊമ്പ് എഴുന്നള്ളിപ്പ് തളിക്ഷേത്രത്തിലേക്ക് പുറപ്പെടും. അവിടെ പൂജ, കോമരക്കാരുടെ നൃത്തം എന്നിവക്കുശേഷം പാലക്കൊമ്പ് എഴുന്നള്ളിപ്പ് പുറപ്പെടും. തൃശൂർ കിള്ളിമംഗലം മണ്ഡകത്തിങ്കൽ കേശവൻ സ്വാമിയും സംഘവുമാണ് വിളക്കുകാർ. ചെണ്ടമേളം, പഞ്ചവാദ്യം എന്നിവയുടെ അകമ്പടിേയാടെയുള്ള എഴുന്നള്ളിപ്പ് കണ്ടംകുളും റോഡ് -മാരിയമ്മൻ കോവിൽ റോഡ് -പാളയം -കോട്ടപ്പറമ്പ് വഴി രാത്രി ഒമ്പതോടെ വിളക്കുപന്തലിലെത്തും. അർധരാത്രിക്കുശേഷം അയ്യപ്പ പൂജ, പൊലിപ്പാട്ട്, പാൽക്കിണ്ടി എഴുന്നള്ളിപ്പ്, ഗുരുതിതർപ്പണം എന്നിവക്കുശേഷം ഞായറാഴ്ച പുലർച്ചെ അയ്യപ്പൻവിളക്ക് സമാപിക്കും. പ്രസിഡൻറ് എം.പി. പ്രദീപ്കുമാർ, ജനറൽ സെക്രട്ടറി പി.എസ്. സജൻ, ട്രഷറർ കെ. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story