Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബീച്ച് ആശുപത്രിയിൽ...

ബീച്ച് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ വനിത ഡോക്ടറെ മർദിച്ചു

text_fields
bookmark_border
കോഴിക്കോട്: ബീച്ച് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ വനിത ഡോക്ടറെ കെ.എസ്.ആർ.ടി.സി കണ്ടക്ടർ മർദിച്ചതായി പരാതി. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച കണ്ടക്ടറെ വെള്ളയിൽ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാവിലെ 11.45നാണ് സംഭവം. ഒരു രോഗിയെ പരിശോധിച്ചുകൊണ്ടിരിക്കുന്നതിനിടെ ഇയാൾ യുവ ഡോക്ടറെ പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. ജോലിക്കിടെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച ഇയാളെ സഹപ്രവർത്തകരാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് ഡോക്ടർമാർ കാഷ്വാലിറ്റി, ഒ.പി ഡ്യൂട്ടികൾ നിർത്തിവെച്ച് മിന്നൽപണിമുടക്ക് നടത്തി. പൊലീസെത്തി ഇയാളെ അറസ്റ്റു ചെയ്തതിന് ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്. 35കാരനാ‍യ ഇയാൾ മാനസികാസ്വാസ്ഥ്യത്തിന് മരുന്നുകഴിക്കുന്നതായി പൊലീസ് പറഞ്ഞു. ആശുപത്രി സംരക്ഷണ നിയമം അനുസരിച്ചാണ് കേസെടുത്തത്.
Show Full Article
TAGS:LOCAL NEWS 
Next Story