Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമാതൃക മത്സ്യകൃഷിക്ക്...

മാതൃക മത്സ്യകൃഷിക്ക് ചാലിയാറിൽ തുടക്കം

text_fields
bookmark_border
പന്തീരാങ്കാവ്: പുഴയിൽ കൂട് നിർമിച്ച് വ്യത്യസ്തമായ രീതിയിൽ മത്സ്യം വളർത്തുന്ന കൃഷിരീതിക്ക് ചാലിയാറിൽ തുടക്കം. പരിസ്ഥിതി, ആവാസവ്യവസ്ഥകൾക്ക് പോറലേൽപിക്കാതെ പ്രകൃതിക്കിണങ്ങുന്ന രീതിയിൽ ജലാശയങ്ങളിൽ നിക്ഷേപിക്കുന്ന കൂടുകളിൽ മത്സ്യം വളർത്തുന്ന രീതിയാണ് മത്സ്യക്കൂട് കൃഷി. ഇതി​െൻറ മാതൃക പദ്ധതിയാണ് ചാലിയാറിൽ മണക്കടവ് ഭാഗത്ത് പൊയ്യേരി സെയ്തലവി, അഹമ്മദ് കബീർ, കുഞ്ഞാലി എന്നിവരുടെ മത്സ്യക്കൂട്ടായ്മയിൽ തുടങ്ങിയത്. മത്സ്യ ഗവേഷണകേന്ദ്രം കോഴിക്കോട് കേന്ദ്രത്തി​െൻറ സഹകരണത്തോടെയാണ് പദ്ധതി. കൂടിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. തങ്കമണി ഉദ്ഘാടനം ചെയ്തു. ഗവേഷണകേന്ദ്രത്തിൻെറ 70ാം വാർഷികത്തോടനുബന്ധിച്ചാണ് മലബാറിലെ ജലാശയങ്ങളിൽ കൃഷി നടത്തുന്നതെന്ന് കോഴിക്കോട് ശാഖയിലെ പ്രിൻസിപ്പൽ സയൻറിസ്റ്റ് ഗുൽഷാദ് മുഹമ്മദ്‌, പ്രിൻസിപ്പൽ സയൻറിസ്റ്റ് ഇൻചാർജ് ഡോ. പി.കെ. അശോകൻ എന്നിവർ പറഞ്ഞു. 2000 മുതൽ 2500 വരെ മത്സ്യക്കുഞ്ഞുങ്ങളെ ഒരു കൂടിൽ വളർത്താനാവും. കരിമീൻ, ചെമ്പല്ലി, നരിമീൻ (കാളാഞ്ചി) എന്നിവയാണ് വളർത്തുന്നത്. എട്ടു മാസംകൊണ്ട് വിളവെടുപ്പ് നടത്താൻ കഴിയും. 65,000 രൂപയാണ് ഒരു യൂനിറ്റിന് ചെലവു വരുന്നത്. പുഴകളിൽതന്നെയുള്ള മത്സ്യക്കുഞ്ഞുങ്ങളെ കൂടുകളിൽ നിക്ഷേപിച്ച് പരിപാലിക്കുന്നതിനാൽ, കൃത്രിമമല്ലാത്ത സാധാരണ പുഴമത്സ്യങ്ങളെ ലഭിക്കും. സ്വീഡൻ, നോർവേ, ഫിൻലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ വ്യാപകമായി പ്രചാരമുള്ള ഈ കൃഷിരീതി 10 വർഷത്തോളമായി തമിഴ്നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലും കേരളത്തിൽ കൊച്ചിയിലും പ്രചാരം നേടിയിട്ടുണ്ട്. ഒളവണ്ണ ഗ്രാമപഞ്ചായത്ത് അംഗം പനങ്ങാവിൽ ഷാജി, എം.എം. ഭാസ്കരൻ, സെയ്തലവി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story