Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലോറിയിൽ...

ലോറിയിൽ കുത്തിനിറച്ച്​ കാലിക്കടത്ത്​: ഡ്രൈവർക്കെതിരെ കേസ്

text_fields
bookmark_border
കോഴിക്കോട്: ലോറിയിൽ കന്നുകലികളെ കുത്തിനിറച്ച് കടത്തിയതിന് ഡ്രൈവർക്കെതിരെ കേസെടുത്തു. മൈസൂരു സ്വദേശി ഷബീർ ഖാനെതിരെയാണ് മെഡിക്കൽ കോളജ് െപാലീസ് കേസെടുത്തത്. പാലക്കാടുനിന്ന് മാഹിയിലേക്കും സമീപപ്രദേശങ്ങളിേലക്കുമായി 12 കാലികളെ കടത്തിയ ലോറി ബുധനാഴ്ച രാവിലെ തൊണ്ടയാട് ജങ്ഷനിൽ ട്രാഫിക് പൊലീസ് തടയുകയായിരുന്നു. തുടർന്ന്, സ്ഥലത്തെത്തിയ മെഡിക്കൽ കോളജ് പൊലീസ് ലോറിയും കാലികളെയും കസ്റ്റഡിയിലെടുത്തു. കന്നുകാലി സംരക്ഷണ നിയമം, കന്നുകാലികളെ കടത്തുേമ്പാൾ പാലക്കേണ്ട നിയമം എന്നിവ പ്രകാരമാണ് ഡ്രൈവർക്കെതിരെ കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു. തൊണ്ടയാട് റോഡരികിൽ ഇറക്കിയ കാലികൾക്ക് വെള്ളവും ഭക്ഷണവും നൽകിയശേഷം കൂടുതൽ ലോറികളെത്തിച്ച് കൊണ്ടുപോകാൻ പൊലീസ് അനുമതി നൽകിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story