Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightക്രമക്കേടിലൂടെ...

ക്രമക്കേടിലൂടെ പട്ടികജാതി ആനുകൂല്യം നേടിയത്​ തിരിച്ചടക്കാൻ നോട്ടീസ്​

text_fields
bookmark_border
മൂഴിക്കൽ: ഭൂരഹിതരായ പട്ടികജാതിക്കാർക്ക് ഭൂമി വാങ്ങുന്ന പദ്ധതിയിൽ ക്രമക്കേട് നടത്തി പണം വാങ്ങിയത് തിരിച്ചടക്കാൻ നോട്ടീസ്. ചെലവൂർ കോരക്കുന്നുമ്മൽ കെ.കെ. സന്തോഷിനാണ് കോർപറേഷൻ ഒാഫിസിലെ പട്ടികജാതി വികസന ഒാഫിസർ നോട്ടീസ് അയച്ചത്. 2016 -17 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വാർഡ് വികസനസമിതി സന്തോഷി​െൻറ മാതാവിന് ആനുകൂല്യം അനുവദിച്ചു. എന്നാൽ, ഉദ്യോഗസ്ഥരുടേയും ചില പാർട്ടി അംഗങ്ങളുടേയും അറിവോടെ സന്തോഷ് സ്വന്തം പേരിലേക്ക് മാറ്റി മൂന്ന് സ​െൻറ് ഭൂമി വാങ്ങി രജിസ്റ്റർ ചെയ്തു. ചെലവൂർ വില്ലേജിൽ 1.06 വിസ്തീർണമുള്ള സ്ഥലം രജിസ്റ്റർ ചെയ്ത് അസ്സൽ ആധാരം പട്ടികജാതി വികസന ഒാഫിസിൽ സമർപ്പിച്ചിട്ടുമുണ്ട്. മൂന്ന് സ​െൻറ് വാങ്ങാൻ പണം അനുവദിച്ചെങ്കിലും രണ്ടേമുക്കാൽ സ​െൻറ് മാത്രമേ വാങ്ങിയുള്ളൂവെന്ന പരാതിയും ഉയർന്നു. എന്നാൽ, ഇതേ പദ്ധതി പ്രകാരം സന്തോഷി​െൻറ ഭാര്യ 2008 -09 സാമ്പത്തിക വർഷത്തിൽ ഭൂമി വാങ്ങി രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഇൗ പദ്ധതി പ്രകാരം കുടുംബത്തിലെ ഒരാൾക്ക് മാത്രമേ ധനസഹായത്തിനുള്ള അർഹതയുള്ളൂ. ഭാര്യയുടെ പേരിൽ ലഭിച്ച ആനുകൂല്യം മറച്ചുവെച്ച് പാർട്ടിയെ കബളിപ്പിച്ചതിൽ സി.പി.എമ്മിനകത്തും വിവാദമായിരിക്കുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story