Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമൂല്യനിർണയത്തിന്​...

മൂല്യനിർണയത്തിന്​ അധ്യാപകരെ അയച്ചില്ല; ഷൊർണൂർ എം.പി.എം.എം.എസ്​.എൻ കോളജിലെ പരീക്ഷകേന്ദ്രം റദ്ദാക്കി

text_fields
bookmark_border
കോഴിക്കോട്: മൂല്യനിർണയത്തിന് അധ്യാപകരെ അയക്കാത്ത കോളജിനെതിരെ കാലിക്കറ്റ് സർവകലാശാലയുടെ അച്ചടക്ക നടപടി. ഷൊർണൂർ എം.പി.എം.എം.എസ്.എൻ കോളജിലെ എം.എസ്സി കെമിസ്ട്രിയുടെ പരീക്ഷകേന്ദ്രമെന്ന പദവി സർവകലാശാല റദ്ദാക്കി. എം.എസ്സി മുല്യനിർണയ ക്യാമ്പിേലക്കാണ് ഇൗ കോളജ് അധ്യാപകരെ അയക്കാതിരുന്നത്. പ്രാക്ടിക്കൽ പരീക്ഷയുടെ എക്സാമിനർമാരുെട യോഗത്തിലും ഇൗ കോളജിൽനിന്നും ആരുമെത്തിയിരുന്നില്ല. സർവകലാശാല നൽകിയ കാരണം കാണിക്കൽ നോട്ടിസിനു കോളജ് അധികൃതർ തൃപ്തികരമായി മറുപടി നൽകിയിരുന്നില്ല. അധ്യാപകർ കരാർ അടിസ്ഥാനത്തിൽ ജോലിചെയ്യുന്നുണ്ടെന്ന വിവരത്തി​െൻറ അടിസ്ഥാനത്തിൽ എം.എസ്സി കോഴ്സി​െൻറ അഫിലിയേഷൻ പുനഃപരിശോധിക്കാനും നിർദേശമുണ്ട്. ഉന്നത വിദ്യാഭ്യാസ വകുപ്പിനും സർവകലാശാല അധികൃതർ സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മൂല്യനിർണയത്തിൽ സഹകരിക്കാത്ത മറ്റ് ചില കോളജുകൾക്കെതിരെയും നടപടിയുണ്ടാകുെമന്നാണ് സൂചന.
Show Full Article
TAGS:LOCAL NEWS 
Next Story