Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസീബ്രലൈനിലെ അപകടം:...

സീബ്രലൈനിലെ അപകടം: നാട്ടുകാർ പ്രതിഷേധിച്ചു

text_fields
bookmark_border
കാരപ്പറമ്പ്: സീബ്രലൈൻ മുറിച്ചുകടക്കവെ ബസ് കയറി വയോധിക​െൻറ കാലിന് ഗുരുതര പരിക്കേറ്റ സംഭവത്തിൽ പ്രതിഷേധിച്ച് െറസിഡൻറ്സ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ ധർണ. കാരപ്പറമ്പ് ജങ്ഷനിൽ പരിസ്ഥിതി പ്രവർത്തകൻ ടി. ശോഭീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗതാഗതക്കുരുക്കും അശാസ്ത്രീയമായി പണിത സീബ്രലൈനും അപകടം വരുത്തുന്നതിന് പരിഹാരം കാണണമെന്ന് യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം അപകടത്തിൽ പരിക്കേറ്റ എം. കൃഷ്ണൻ നായർ ചികിത്സയിലാണ്. നഗരസഭ കൗൺസിലർമാരായ കെ.സി. ശോഭിത, ബീന രാജൻ, നവ്യ ഹരിദാസ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.പി. സലീം, എൻ. ബാലൻ, െറസിഡൻറ്സ് അസോസിയേഷൻ പ്രതിനിധികളായ ശ്രീനിവാസൻ ചാലിക്കര, ഡോ. പ്രകാശൻ, ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. കെ.പി. മനോഹരൻ അധ്യക്ഷത വഹിച്ചു. അഡ്വ. അപ്പുക്കുട്ടൻ നായർ നന്ദി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story