Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകച്ചവട സ്​ഥാപനങ്ങളെ...

കച്ചവട സ്​ഥാപനങ്ങളെ ബഹിഷ്​കരിക്കും

text_fields
bookmark_border
കോഴിക്കോട്: മിഠായിതെരുവ് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയും മിഠായിതെരുവ് സംയുക്ത സമരസമിതിയും നടത്തുന്ന സമരം ഉപഭോക്താക്കളോടുള്ള വെല്ലുവിളിയാണെന്ന് കേരള സംസ്ഥാന ഉപഭോക്തൃ ഏകോപന സമിതി യോഗം അഭിപ്രായപ്പെട്ടു. രാമദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു. ഒ. സ്നേഹരാജ്, ചെറിയാൻ തോട്ടുങ്കൽ, പി. മൈമൂന, എം. രഘുനാഥ്, പി. കബീർ, ടി. രാധാകൃഷ്ണൻ നായർ, പി. ആനന്ദകുമാർ, കെ.എ. ബാലകൃഷ്ണൻ, പി. ഷോഭി എന്നിവർ സംസാരിച്ചു. വിവാദങ്ങളോടെ ചേവായൂർ ഉപജില്ല കലോത്സവം എലത്തൂർ: വിവാദങ്ങളോടെ ചേവായൂർ ഉപജില്ല കലോത്സവം സമാപിച്ചു. മൂന്നു ദിവസമായി എലത്തൂർ സി.എം.സി ഹൈസ്കൂളുകളിൽ നടന്നുവന്ന പരിപാടിയുടെ സമാപന ദിവസത്തെ ഫലത്തർക്കത്തെ തുടർന്ന് ട്രോഫികൾ ഉപേക്ഷിച്ച് ജേതാക്കൾ പോയതോടെ വിവാദത്തിൽ കലാശിക്കുകയായിരുന്നു. ഫലപ്രഖ്യാപനം നടത്തിയതിന് വിരുദ്ധമായ നടപടികൾ മൂലമാണ് ട്രോഫികൾ സ്വീകരിക്കാതിരുന്നതെന്ന് ചിന്മയ സ്കൂൾ അധ്യാപകരും വിദ്യാർഥികളും മാനേജ്മ​െൻറ് പ്രതിനിധിയും പറഞ്ഞു. ഹയർ സെക്കൻഡറി ജനറൽ വിഭാഗത്തിൽ 172 പോയൻറുമായി ചിന്മയ ഇ.എം.എച്ച്.എസ്.എസ് രണ്ടാംസ്ഥാനത്ത് എത്തിയിരുന്നു. യു.പി വിഭാഗം ജനറലിൽ 70 പോയൻറ് നേടി മൂന്നാംസ്ഥാനത്തും എത്തി. എൽ.പി വിഭാഗത്തിൽ 52 പോയൻറ് നേടി ചിന്മയ രണ്ടാംസ്ഥാനം നേടിയതായി സംഘാടകർ വേദിയിൽ പ്രഖ്യാപനം നടത്തുകയും ഫൈനൽ ലിസ്റ്റിൽ ചിന്മയക്ക് എൽ.പി വിഭാഗത്തിൽ അഞ്ചാം സ്ഥാനമാണെന്ന് പിന്നീട് തിരുത്തുകയും ചെയ്തു. ഫലപ്രഖ്യാപനം നടത്തുന്നതിനുമുേമ്പ ലിസ്റ്റ് ചോദിച്ചിരുന്നുവെന്നും പ്രോഗ്രാം കമ്മിറ്റി നൽകിയില്ലെന്നുമാണ് ചിന്മയ സ്കൂൾ അധികൃതർ പറയുന്നത്. പ്രശ്നം വഷളായതോടെ പൊലീസ് ഇടപെട്ടു. എന്നാൽ, ഫലപ്രഖ്യാപനം നടത്തുന്നതി​െൻറ മുമ്പ് ലിസ്റ്റ് കൊടുക്കാൻ കാലതാമസം വന്നത് അവസാനത്തെ വിധി നിർണയ മാർക്കുകൂടി അപ്ലോഡ് ചെയ്യാനുള്ളതുകൊണ്ടായിരുന്നുവെന്ന് പ്രോഗ്രാം കമ്മിറ്റി കൺവീനർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story