Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകച്ചളാ മാസ്​...

'കച്ചളാ മാസ്​' കുടുംബസംഗമം

text_fields
bookmark_border
കോഴിക്കോട്: കുറ്റിച്ചിറ തെക്കുംതലയിലെ 400 വർഷം പഴക്കമുള്ള പുരാതന തറവാടായ ചെറിയപലാക്കിൽ മാളിയേക്കൽ 'കച്ചളാ മാസ് സഖ്യം' കുടുംബസംഗമം നടത്തി. സഖ്യം പ്രസിഡൻറ് സി.പി.എം. സൈഫുദ്ദീൻ അഹ്മദ് അധ്യക്ഷത വഹിച്ചു. സഖ്യം ജനറൽ സെക്രട്ടറിയും ചന്ദ്രിക ചീഫ് സബ് എഡിറ്ററുമായ സി.പി.എം. സഇൗദ് അഹ്മദിനെ സി.പി.എം. സൈഫുദ്ദീൻ അഹ്മദ് ഉപഹാരം നൽകി ആദരിച്ചു. മികച്ച സംഘാടകനുള്ള ഉപഹാരം ഇ.വി. ആഷിഖിന് നൽകി. മുഖ്യരക്ഷാധികാരി സി.പി.എം. അബ്ദുറഹ്മാൻ അഹ്മദ്, സി.പി.എം. ഇജാസ്, സി.പി.എം. സുഹറ, ഇ.വി. ജിഷി എന്നിവർ സംസാരിച്ചു. വലിയങ്ങാടിയിലെ എം.പി. ചേക്കുട്ടി കോയ ആൻഡ് കമ്പനി കാൻവാസിങ് ഏജൻറ് ഉടമ മുതിരപറമ്പത്ത് ചേക്കുട്ടി കോയയുടെ വിയോഗത്തിൽ സഖ്യം അനുശോചിച്ചു. കെ.എം. ബഷീർ സ്വാഗതവും ഇ.വി. ജൂലിയ നന്ദിയും പറഞ്ഞു. സ്വീകരണം നൽകി കോഴിക്കോട്: ഗവ. ഫിസിക്കൽ എജുക്കേഷൻ കോളജ് ഗ്രൗണ്ടിൽ നടന്ന റവന്യൂ ജില്ല ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ റണ്ണേഴ്സ്അപ്പായ ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ ടീമിന് സ്വീകരണം നൽകി. പ്രിൻസിപ്പൽ പി.കെ. അബ്ദുൽ നാസിർ, പ്രധാനാധ്യാപകൻ വി.കെ. ഫൈസൽ, കായികാധ്യാപകൻ സി.ടി. ഇല്യാസ്, സ്കൂൾ മാനേജർ കെ. ഹസൻകോയ, സ്റ്റാഫ് സെക്രട്ടറി നൂറുദ്ദീൻ മുഹമ്മദ്, സി. ഷാജഹാൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story