Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅയ്യപ്പൻ വിളക്ക്​...

അയ്യപ്പൻ വിളക്ക്​ രണ്ടിന്​

text_fields
bookmark_border
േകാഴിക്കോട്: മൂഴിക്കൽ വിരുപ്പിൽ അയ്യപ്പൻ സേവ സംഘം 13ാമത് വിരുപ്പിൽ അയ്യപ്പൻ വിളക്ക് മഹോത്സവം ഡിസംബർ രണ്ടിന് വിരുപ്പിൽ ബസാറിനു സമീപം നടക്കും. ഗണപതിഹോമം, ലളിതാസഹസ്രനാമജപം, അന്നദാനം, കോഴിക്കോട് മാതാ അമൃതാനന്ദമയി മഠം മഠാധിപതി സ്വാമി വിവേകാമൃത ചൈതന്യ, വയപ്പുറത്ത് ഇല്ലം വാസുദേവ പ്രസാദ് നമ്പൂതിരി എന്നിവരുെട പ്രഭാഷണം, ചെലവൂർ തിരുത്തിക്കാവ് പരിസരത്തുനിന്ന് പാലക്കൊമ്പ് എഴുന്നള്ളത്ത്, പൂക്കാവടി, ശിങ്കാരിമേളം, ഭജന, നൃത്തനൃത്യങ്ങൾ എന്നിവ ഉണ്ടാകും. വാർഷികാഘോഷം കോഴിക്കോട്: ഒളവണ്ണ 23ാം വാർഡിലെ ഹരിത െറസിഡൻറ്സ് അസോസിയേഷ​െൻറ മൂന്നാം വാർഷികാഘോഷം ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തങ്കമണി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് മോഹനകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വാർഡ് അംഗം ശ്രീകൃഷ്ണദാസ്, സെക്രട്ടറി സക്കീർ ഹുസൈൻ, ടി. മോഹനൻ, അയൽപക്ക െറസിഡൻറ്സ് ഭാരവാഹികൾ എന്നിവർ സംസാരിച്ചു. കലാപരിപാടികളും അരങ്ങേറി. കൃപ ചാരിറ്റബ്ൾ ട്രസ്റ്റ് കോഴിക്കോട്: കൃപ ചാരിറ്റബ്ൾ ട്രസ്റ്റ് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ ജോർജ് ജോസഫ് അധ്യക്ഷത വഹിച്ചു. ഒളവണ്ണ പഞ്ചായത്ത് പ്രസിഡൻറ് തങ്കമണി മുഖ്യപ്രഭാഷണം നടത്തി. വാർഡ് അംഗം ഹർഷലത, ഷീന, ജയരാജ്, മണ്ഡലം പ്രസിഡൻറ് മുരളീധരൻ, ഡി.എം. ചിത്രാധരൻ, അബ്ദുൽ അസീസ്, രാമദാസ് മനക്കൽ, കെ.കെ. കോയ എന്നിവർ സംസാരിച്ചു. അബ്ദുൽ നാസർ മാവൂർ കൽപള്ളി നന്ദി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story