Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎ.ടി.എം കൗണ്ടറിലെ...

എ.ടി.എം കൗണ്ടറിലെ സി.സി കാമറ കവർന്നു

text_fields
bookmark_border
പന്തീരാങ്കാവ്: കനറാ ബാങ്ക് എ.ടി.എം കൗണ്ടറിലെ സി.സി.ടി.വി കാമറ കവർന്നു. പന്തീരാങ്കാവ് കനറാ ബാങ്ക് ബിൽഡിങിനു താഴെ മെയിൻ റോഡിനോടു ചേർന്ന എ.ടി.എം കൗണ്ടറിലെ കാമറകളിലൊന്നാണ് നഷ്ടപ്പെട്ടത്. ഈ മാസം 14ന് അർധരാത്രിയാണ് സംഭവം. 40നും 50നുമിടക്ക് പ്രായം തോന്നിക്കുന്ന ആളാണ് മോഷ്ടാവെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവം നടന്ന് ദിവസങ്ങൾക്കുശേഷമാണ് ബാങ്ക് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. സമീപത്തെ മറ്റൊരു കാമറയിൽ ഇയാളുടെ ദൃശ്യം പതിഞ്ഞിട്ടുമുണ്ട്. നല്ലളം എസ്.ഐ കൈലാസ്നാഥി​െൻറ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതായാണ് വിവരം.
Show Full Article
TAGS:LOCAL NEWS 
Next Story