Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോതിയിൽ ആധുനിക...

കോതിയിൽ ആധുനിക അറവു​ശാലയുമായി മുന്നോട്ടുപോകാൻ നഗരസഭ തീരുമാനം

text_fields
bookmark_border
കോഴിക്കോട്: കോതിയിൽ പരിസ്ഥിതി പ്രശ്നങ്ങളില്ലാത്ത അത്യാധുനിക അറവുശാലക്ക് വിശദമായ പദ്ധതിരേഖ തയാറാക്കാൻ താൽപര്യ പത്രം ക്ഷണിക്കാൻ നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു. തിരുവനന്തപുരം േമയറെ ആർ.എസ്.എസ്, ബി.ജെ.പി സംഘം ആക്രമിച്ചതിനെ അടിയന്തര പ്രമേയത്തിലൂടെ അപലപിച്ച യോഗം കോഴിക്കോട് ആകാശവാണിയിൽ നിന്നുള്ള പ്രാദേശിക വാർത്തകൾ നിർത്താനുള്ള ശ്രമം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. ജനവാസമേറിയ കോതിയിൽ അറവുശാല വേണ്ടെന്ന് നിലപാടെടുത്ത കോൺഗ്രസ്, മുസ്ലിം ലീഗ് അംഗങ്ങളുടെ എതിർപ്പിൽ 15നെതിരെ 50 വോട്ടിനാണ് അറവുശാലയുമായി മുന്നോട്ടുപോകാൻ തീരുമാനമായത്. ബി.ജെ.പി അംഗങ്ങളും എൽ.ഡി.എഫിനൊപ്പം അറവുശാലക്കനുകൂലമായി വോട്ട് ചെയ്തപ്പോൾ യു.ഡി.എഫിലെ ജനതാദൾ -യു നിഷ്പക്ഷത പാലിച്ചു. അറവുശാല സംബന്ധിച്ച് കേരള വെറ്ററിനറി സർവകലാശാല സമർപ്പിച്ച പ്രോജക്ട് പ്രൊപോസൽ തള്ളിക്കൊണ്ടാണ് കൗൺസിൽ നടപടി. പൂക്കോട്, മണ്ണുത്തി സർവകലാശാലകളുടെ റിപ്പോർട്ട് ജനവാസ കേന്ദ്രത്തിൽ പാടില്ലെന്നാെണന്നും നൂറ് കാലികളെ മാത്രം കശാപ്പ് ചെയ്യാവുന്ന അറവു കേന്ദ്രം നഗരത്തിന് അപര്യാപ്തമാണെന്നും മറ്റെവിടേക്കെങ്കിലും മാറ്റണമെന്നും ലീഗ് കൗൺസിൽ പാർട്ടി നേതാവ് സി. അബ്ദുറഹിമാൻ, പ്രതിപക്ഷ നേതാവ് പി.എം. സുരേഷ് ബാബു എന്നിവർ ആവശ്യപ്പെട്ടു. എന്നാൽ, മാലിന്യപ്രശ്നമില്ലാതെ, ലോകത്തു തന്നെ ഏറ്റവും മികച്ച അറവുശാല 1.15 ഏക്കർ സ്ഥലത്ത് പണിയാൻ ഫണ്ട് ലഭ്യമായെന്നും സുപ്രീംകോടതിയുടെയും കേന്ദ്രസർക്കാറി​െൻറയും നിർദേശ പ്രകാരമുള്ള അറവുശാല നഗരത്തിൽ ഇൗ കൗൺസിൽ കാലത്തുതന്നെ വരേണ്ടത് ആവശ്യമാണെന്നും ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ കെ.വി. ബാബുരാജ് പറഞ്ഞു. ആശങ്ക അസ്ഥാനത്താണെന്നും പൂളക്കടവിൽ ആധുനിക തെരുവുനായ് വന്ധ്യംകരണ കേന്ദ്രം സ്ഥാപിക്കുന്ന വേളയിലുള്ള പോലുള്ള തെറ്റിദ്ധാരണയാണ് എതിർപ്പിന് പിന്നിലെന്നും മേയർ തോട്ടത്തിൽ രവീന്ദ്രൻ പറഞ്ഞു. തിരുവനന്തപുരം മേയറെ ആക്രമിച്ചുവെന്നാരോപിച്ച് കൗൺസിലർമാരെ പ്രതിചേർത്ത് കേസെടുത്തതിനെതിരെ ബി.ജെ.പി നേതാവ് നമ്പിടി നാരായണൻ കൊണ്ടുവന്നതും, സാമ്പത്തിക പ്രതിസന്ധിയും ട്രഷറി നിരോധത്തിലും നടപടി വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പി.എം. സുരേഷ് ബാബു അവതരിപ്പിച്ചതുമായ അടിയന്തര പ്രമേയത്തിന് അടിയന്തര സ്വഭാവമില്ലെന്ന് പറഞ്ഞ് തള്ളിയാണ് മേയർ, സി.പി.എമ്മിലെ വി.ടി.സത്യ​െൻറ തിരുവനന്തപുരം മേയറെ ആക്രമിച്ചതിനെതിരായ പ്രമേയത്തിന് അനുമതി നൽകിയത്. തിരുവനന്ത പുരം മേയർ മുണ്ട് തടഞ്ഞ് വീണതാണെന്നും മുഖക്കുരു പൊട്ടിയാണ് പരിക്കേറ്റതെന്നും നമ്പിടി നാരായണൻ പറഞ്ഞത് ഇടത് അംഗങ്ങളെ ചൊടിപ്പിച്ചു. വാശിയേറിയ വാദ പ്രതിവാദത്തിനൊടുവിൽ യു.ഡി.എഫ് പിന്തുണയോടെ ആറിനെതിരെ 62 വോട്ടിന് പ്രമേയം പാസാക്കുകയായിരുന്നു. ആകാശവാണി പ്രാദേശിക വാർത്ത നിർത്തുന്നതിനെതിരെ സി.പി.എമ്മിലെ ടി.സി. ബിജുരാജ് അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കൽ പ്രമേയമാക്കി സർക്കാറിന് അയക്കാൻ െഎകകണ്േഠ്യന തീരുമാനിക്കുകയായിരുന്നു. നഗരത്തിൽ ആറിടത്ത് പ്ലാസ്റ്റിക് മാലിന്യം പൊടിക്കുന്ന യൂനിറ്റുകൾ 37.5 ലക്ഷം രൂപ ചെലവിൽ സ്ഥാപിക്കാൻ തീരുമാനമായി. ട്രെഞ്ചിങ് ഗ്രൗണ്ട്, വെസ്റ്റ്ഹിൽ, വേങ്ങേരി മാർക്കറ്റ്, കല്ലായി, എരവത്തുകുന്ന് എന്നിവിടങ്ങളിലാണ് പ്ലാസ്റ്റിക് ഷ്രഡിങ് യൂനിറ്റുകൾ സ്ഥാപിക്കുക. സി. അബ്ദുറഹിമാൻ, കെ. നിർമല, ഒ. ശരണ്യ, ടി. അനിൽ കുമാർ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ശ്രദ്ധ ക്ഷണിച്ചു. ഡെപ്യൂട്ടി മേയർ മീര ദർശക്, പി.എം. നിയാസ്, തോമസ് മാത്യു, ടി.വി. ലളിതപ്രഭ, നവ്യ ഹരിദാസ്, കെ.ടി. സുഷാജ്, എം. രാധാകൃഷ്ണൻ, എൻ.പി. പത്മനാഭൻ, കെ.സി. ശോഭിത, എം.എം. പത്മാവതി, വിദ്യ ബാലകൃഷ്ണൻ, എം.സി. അനിൽ കുമാർ, കെ.ടി. ബീരാൻ കോയ, എസ്.വി. മുഹമ്മദ് ഷമീൽ, എം. കുഞ്ഞാമുട്ടി തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story