Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജില്ല കേരളോത്സവം:...

ജില്ല കേരളോത്സവം: ഫുട്​ബാൾ മത്സരത്തിനിടെ സംഘർഷം; ഏഴുപേർക്ക്​ പരിക്ക്​

text_fields
bookmark_border
കോഴിക്കോട്: ജില്ല കേരളോത്സവത്തി​െൻറ ഫുട്ബാൾ മത്സരത്തിനിടെ സംഘാടകരും ടീമംഗങ്ങളും തമ്മിൽ സംഘർഷം. ചൊവ്വാഴ്ച വൈകീട്ട് ആറോടെ മുക്കം മുനിസിപ്പാലിറ്റിയും കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തും തമ്മിലുള്ള ഫൈനൽ മത്സരത്തിനിടെയാണ് സംഘർഷമുണ്ടായത്. മത്സരം അവസാനിക്കാൻ മിനിറ്റുകൾ മാത്രം അവശേഷിക്കെ മുക്കം മുനിസിപ്പാലിറ്റി ടീമംഗത്തി​െൻറ ൈകയിൽ പന്ത് തട്ടി. എന്നാൽ, റഫറി ഹാൻഡ് വിളിക്കാൻ കൂട്ടാക്കിയില്ലത്രെ. തുടർന്ന് കുന്ദമംഗലം ബ്ലോക്കി‍​െൻറ ടീം ഇത് ശ്രദ്ധയിൽെപടുത്തിയെങ്കിലും റഫറി കയർത്തുവെന്നാണ് ടീം പറയുന്നത്. ഇതോടെ നേരിയ വാക്തർക്കമുണ്ടായി. പിന്നാലെ റഫറിയെ പിന്തുണച്ച് ഫിസിക്കൽ എജുക്കേഷൻ കോളജിലെ സഹപാഠികൾ ഗ്രൗണ്ടിലെത്തുകയും കുന്ദമംഗലം ടീമിെന വളഞ്ഞിട്ട് മർദിക്കുകയുമായിരുന്നുവെന്നാണ് പരാതി. വാക്തർക്കം സംഘർഷത്തിലെത്തിയതോടെ വിവിധയിടങ്ങളിൽ നിന്ന് ആളുകൾ ഗ്രൗണ്ടിലെത്തി. എന്നാൽ, പ്രശ്നം ഒത്തുതീർപ്പാക്കാനുള്ള ശ്രമം സംഘാടകരിൽ നിന്നുണ്ടായില്ലെന്നും ആക്ഷേപമുണ്ട്. പരിക്കേറ്റ ഏഴുപേർ ബീച്ച് ജനറൽ ആശുപത്രിയിൽ ചികിത്സതേടി. കുന്ദംഗലം ബ്ലോക് പഞ്ചായത്തി​െൻറ ടീമംഗങ്ങളായ പെരുവയൽ യങ്സ്റ്റാർ ക്ലബിലെ സി. ദിലീപ്, സി. മുസ്തഫ, കെ.സി. ഷമീർ, കെ.കെ. ബവിത്ത്, കെ. അനുജ്, ആനന്ദ്, ടി.പി. അനൂപ് എന്നിവരാണ് ചികിത്സ തേടിയത്. സംഘർഷമുണ്ടായതോെട മത്സരം നിർത്തിെവക്കുകയായിരുന്നു. സംഘാടകരായി പ്രവർത്തിച്ച ഫിസിക്കൽ എജുക്കേഷൻ േകാളജിലെ വിദ്യാർഥികൾക്കെതിരെ കുന്ദംഗലം ബ്ലോക് പഞ്ചായത്ത് ടീം നടക്കാവ് പൊലീസിന് പരാതി നൽകിയിട്ടുണ്ട്്. പതിവിൽ നിന്നുവ്യത്യസ്തമായി മുൻകൂട്ടി ഫിക്ചർ തയാറാക്കുന്നതിനുപകരം ഇത്തവണ സ്പോട്ട് ഫിക്ചർ തയാറാക്കുകയായിരുന്നു. അതിനാൽതന്നെ മത്സരത്തി​െൻറ സമയവിവരം ടീമുകൾക്ക് മുൻകൂട്ടി അറിയാനായില്ല. ഇതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ടീമുകൾ മണിക്കൂറുകളോളം മത്സരത്തിന്കാത്തിരിക്കേണ്ട അവസ്ഥയുണ്ടായി. ഇതിനെതിരെ കഴിഞ്ഞദിവസംതന്നെ പ്രതിഷേധമുയർന്നിരുന്നു. മാത്രമല്ല, ജില്ലതലത്തിലെ മത്സരത്തിന് സംഘാടകരായി പ്രവർത്തിക്കാൻ പതിവായി ഫുട്ബാൾ അസോസിയേഷ​െൻറ പ്രതിനിധികൾ എത്താറുണ്ടായിരുന്നു. എന്നാൽ, ഇത്തവണ എല്ലാറ്റിനും ഫിസിക്കൽ എജുക്കേഷൻ കോളജിലെ വിദ്യാർഥികളെ മാത്രം ചുമതലപ്പെടുത്തുകയായിരുന്നുെവന്നും ഇതാണ് പ്രശ് നങ്ങൾക്കിടയാക്കിയതെന്നും പരാതി ഉയർന്നിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story