Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎസ്.സി.എഫ്.ഡബ്ല്യു.എ...

എസ്.സി.എഫ്.ഡബ്ല്യു.എ സംസ്ഥാന സമ്മേളനം നാളെ മുതൽ

text_fields
bookmark_border
കോഴിക്കോട്: സീനിയർ സിറ്റിസണ്‍സ് ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷൻ നാലാമത് സംസ്ഥാന സമ്മേളനം 23, 24 തീയതികളില്‍ കോഴിക്കോട്ട് നടക്കും. 23ന് വൈകിട്ട് 2.30ന് ടൗൺഹാളിൽ നടക്കുന്ന 'വയോജനങ്ങളുടെ നിയമപരിരക്ഷ' സെമിനാര്‍ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ എ. പ്രദീപ്കുമാര്‍ എം.എൽ.എ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. വയോജനക്ഷേമ പ്രവര്‍ത്തനത്തിനുള്ള കേന്ദ്രസര്‍ക്കാര്‍ പുരസ്‌കാരം നേടിയ മന്ത്രിക്ക് ചടങ്ങില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉപഹാരം സമ്മാനിക്കും. 24ന് രാവിലെ 10ന് ടാഗോര്‍ ഹാളില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. മന്ത്രി ടി.പി. രാമകൃഷ്ണന്‍ മുഖ്യാതിഥിയാകും. അമരവിള രാമകൃഷ്ണന്‍, ടി. ദേവി, കെ. ബാലകൃഷ്ണന്‍, എം. ഭാസ്‌കരന്‍, മേലടി നാരായണന്‍ എന്നിവർ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story