Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാട്ടുപന്നികളുടെ വിള...

കാട്ടുപന്നികളുടെ വിള നശിപ്പിക്കൽ വീണ്ടും സജീവം; ജനങ്ങൾ ഭീതിയിൽ

text_fields
bookmark_border
മുക്കം: മലയോര പ്രദേശങ്ങളിൽ കാട്ടുപന്നികൾ വിള നശിപ്പിക്കൽ വീണ്ടും സജീവമാകുന്നു. ജനങ്ങൾ ഭീതിയിൽ. കാരശ്ശേരി പഞ്ചായത്തിലെ വല്ലത്തായ്പ്പാറ, തേക്കുംകുറ്റി, ആനയാംകുന്ന്, മലാംകുന്ന്, കൽപൂര്, കാമാടക്കശ്ശേരി, മുരിങ്ങപുറായ് തുടങ്ങി പ്രദേശങ്ങളിൽ വീണ്ടും കാട്ടുപന്നികൾ കൂട്ടമായിറങ്ങി കാർഷിക വിളകൾ നശിപ്പിക്കുന്നതായാണ് പരാതി. പിലാത്തിചേമ്പ് തോട്ടം, വാഴ, കപ്പ കൃഷികളാണ് വ്യാപകമായി നശിപ്പിക്കുന്നത്. രാത്രിയായാൽ ജനങ്ങൾ ഇറങ്ങിനടക്കാൻ ഭയപ്പെടുകയാണ്. ആനയാംകുന്നിലെ എം.സി. മുഹമ്മദ്, കൊല്ലമലയിലെ വിജയൻ, ചന്ദ്രൻ മാണിയോട്ട്, മലാംകുന്നിലെ അബ്ദുറഹിമാൻ, സലാം തുടങ്ങി നിരവധി പേരുടെ കൃഷികളാണ് നശിപ്പിച്ചത്. രണ്ടു മാസം മുമ്പ് വലിയപറമ്പിലെ കൂലിപ്പണിക്കാരനായ അബൂബക്കറിനെ വീട്ടുമുറ്റത്തു വെച്ച് പന്നികൾ ആക്രമിച്ചിരുന്നു. ഇയാൾ ഇപ്പോഴും ചികിത്സയിലാണ്. രണ്ടു കൊല്ലം മുമ്പ് കൽപ്പൂരിലെ കീലത്ത് അബ്ദുസ്സലാം വീട്ടുപറമ്പിൽ വെച്ച് പന്നികളുടെ അക്രമണത്തിൽ മരിച്ചിരുന്നു. മാർക്കറ്റിൽ കിലോഗ്രാമിന് 50 രൂപ വരെ ലഭിച്ചിരുന്ന പിലാത്തിച്ചേമ്പ് കർഷകർക്ക് തിരിച്ചടിയായിരിക്കയാണ്. തോട്ടക്കാട്, പാറതോട് ഭാഗങ്ങളിലെ കുറ്റിക്കാടുകളിൽനിന്നാണ് പന്നികൾ കൂട്ടമായെത്തുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. MKMUC 1 ആനയാംകുന്ന് എം.സി. മുഹമ്മദി​െൻറ കൃഷിയിടത്തിലെ പിലാത്തിച്ചേമ്പുകൾ കാട്ടുപന്നികൾ നശിപ്പിച്ച നിലയിൽ MI KMUC 2 അബ്ദുറഹിമാ​െൻറ കപ്പക്കൃഷി പന്നികൾ നശിപ്പിച്ച നിലയിൽ
Show Full Article
TAGS:LOCAL NEWS 
Next Story