Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഉപജില്ല സ്കൂൾ...

ഉപജില്ല സ്കൂൾ കലോത്സവത്തിന് തുടക്കം

text_fields
bookmark_border
കൊടുവള്ളി: ഉപജില്ല അറബിക് സാഹിത്യോത്സവം, സംസ്കൃതോത്സവം എന്നിവക്ക് കെ.എം.ഒ ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കം. പ്രൈമറിതലം തൊട്ട് ഹയർ സെക്കൻഡറി വരെയുള്ള 70 സ്കൂളുകളിൽനിന്ന് മൂവായിരത്തോളം മത്സരാർഥികളാണ് പങ്കെടുക്കുന്നത്. ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൻ ഷരീഫ കണ്ണാടിപ്പൊയിൽ നിർവഹിച്ചു. ഡെപ്യൂട്ടി ചെയർമാൻ എ.പി. മജീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.സി. അബ്ദുൽ ഹമീദ്, കിഴക്കോത്ത് പഞ്ചായത്ത് പ്രസിഡൻറ് എൻ.സി. ഉസ്സയിൻ, വി. ഷക്കീല, ബിന്ദു അനിൽകുമാർ, കെ. ബാബു, കെ. ശിവദാസൻ, പി. അനീസ്, ഷീബ, യു.വി. ഷാഹിദ്, സി.പി. നാസർകോയ തങ്ങൾ, കെ.കെ. സഫീന, കെ.കെ. ജബ്ബാർ, വിമല ഹരിദാസ്, കെ. പ്രീത, പി.ഐ. വാസുദേവൻ നമ്പൂതിരി, എ.ഇ.ഒ കെ.ജി. മനോഹരൻ, എം. അബ്ദുൽ അസീസ്, ഒ.പി. റഷീദ് എന്നിവർ സംസാരിച്ചു. കെ.കെ. ബാലസുബ്രഹ്മണ്യൻ സ്വാഗതവും പി. സിജു നന്ദിയും പറഞ്ഞു. ഒന്നാം ദിവസം മത്സരം പിന്നിട്ടപ്പോൾ എൽ.പി വിഭാഗത്തിൽ എ.യു.പി.എസ് മാനിപുരം, യു.പി വിഭാഗത്തിൽ എ.യു.പി.എസ് പുന്നശ്ശേരി, ഹൈസ്കൂൾ വിഭാഗത്തിൽ എം.ജെ.എച്ച്.എസ് എളേറ്റിൽ, ഹയർ സെക്കൻഡറി വിഭാഗത്തിൽ ജി.എച്ച്.എസ്.എസ് നരിക്കുനി, എൽ.പി അറബിക് സാഹിത്യോത്സവത്തിൽ എ.എം.എൽ.പി.എസ് പറമ്പത്തുകാവ്, യു.പി വിഭാഗത്തിൽ ജി.എം.യു.പി.എസ് കരുവൻപൊയിൽ, ഹൈസ്കൂൾ വിഭാഗത്തിൽ ജി.എച്ച്.എസ്.എസ് കരുവൻപൊയിൽ, സംസ്കൃതോത്സവം യു.പി വിഭാഗത്തിൽ ജി.എം.യു.പി.എസ് എളേറ്റിൽ, ഹൈസ്കൂൾ വിഭാഗത്തിൽ ജി.എച്ച്.എസ്.എസ് നരിക്കുനി എന്നീ സ്കൂളുകളാണ് മുന്നിട്ടുനിൽക്കുന്നത്. ബുധനാഴ്ച വൈകീട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം കാരാട്ട് റസാഖ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. പി.ടി.എ. റഹീം എം.എൽ.എ സമ്മാനവിതരണം നടത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഏലിയാമ്മ ജോർജ് അധ്യക്ഷത വഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story