Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപുത്തൂർ വില്ലേജ് ഓഫിസർ ...

പുത്തൂർ വില്ലേജ് ഓഫിസർ നിയമനം അനിശ്ചിതത്വത്തിൽ

text_fields
bookmark_border
ഓമശ്ശേരി: ഗ്രാമപഞ്ചായത്തി​െൻറയും കൊടുവള്ളി മുനിസിപ്പാലിറ്റിയുടെയും ഭാഗങ്ങൾ ഉൾെക്കാള്ളുന്ന പുത്തൂർ വില്ലേജ് ഓഫിസിൽ മാസങ്ങളായി വില്ലേജ് ഓഫിസർ ഇല്ലാത്തതിനാൽ ജനങ്ങൾ ദുരിതത്തിൽ. വില്ലേജ് ഓഫിസറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഓമശ്ശേരി പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി തഹസിൽദാർക്ക് പരാതി നൽകി. സർട്ടിഫിക്കറ്റിനായി എത്തുന്ന വിദ്യാർഥികളുൾെപ്പടെ നിരവധി ആളുകളാണ് ബുദ്ധിമുട്ടിലായത്. ഏറെ തിരക്കുള്ള കൊടുവള്ളി വില്ലേജ് ഓഫിസർക്ക് പുത്തൂർ വില്ലേജി​െൻറ അധികച്ചുമതല നൽകിയത് വലിയ പ്രതിഷേധത്തിന് ഇടവരുത്തിയിരുന്നു. എന്നാൽ, ഇപ്പോൾ യാത്രാസൗകര്യം പോലുമില്ലാത്ത മൈക്കാവ് വില്ലേജ് ഓഫിസർക്ക് ചുമതല നൽകിയത് ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കി. പൊതുജനങ്ങളുടെ പ്രയാസങ്ങൾക്ക് എത്രയും വേഗം പരിഹാരം കാണണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരങ്ങൾക്ക് യൂത്ത് ലീഗ് നേതൃത്വം നൽകുമെന്നും ഓമശ്ശേരിയിൽ ചേർന്ന പഞ്ചായത്ത് യൂത്ത് ലീഗ് യോഗം തീരുമാനിച്ചു. യോഗം നിയോജക മണ്ഡലം യൂത്ത് ലീഗ് ട്രഷറർ സി.കെ. റസാഖ് ഉദ്ഘാടനം ചെയ്തു. ഓമശ്ശേരി പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡൻറ് സൈനുദ്ദീൻ കൊളത്തക്കര അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികളായ സൈനുദ്ദീൻ, സഹദ് കൈവേലിമുക്ക്, സക്കീർ ഓമശ്ശേരി, ഹുസൈൻ മാങ്ങാട് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story