Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightട്രഷറി നിയന്ത്രണം...

ട്രഷറി നിയന്ത്രണം ഒഴിവാക്കണം

text_fields
bookmark_border
കോഴിക്കോട്: സംസ്ഥാനത്ത് അപ്രഖ്യാപിത ട്രഷറി നിയന്ത്രണം കാരണമുള്ള അധ്യാപകരുടെയും ജീവനക്കാരുടെയും ദുരിതം പരിഹരിക്കാൻ നിയന്ത്രണം ഉടൻ ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സ​െൻറർ ജില്ല കൺവെൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡൻറ് വിജയൻ അത്തിക്കോട് ഉദ്ഘാടനം ചെയ്തു. പി. അബൂബക്കർ അധ്യക്ഷത വഹിച്ചു. ടി. ആലിക്കുട്ടി, വി. അവിനാഷ്, പി. സുധാകരൻ, എൻ. കൃഷ്ണദാസ്, നാസർ, ഷാഹുൽ ഹമീദ്, പി. സുരേഷ് എന്നിവർ സംസാരിച്ചു. ചേവായൂർ ഉപജില്ല കലോത്സവം: വിധി കർത്താക്കളുടെ നടപടിയിൽ പ്രതിഷേധം എലത്തൂർ: ചേവായൂർ ഉപജില്ല കലോത്സവത്തിൽ വിധി കർത്താക്കളുടെ നടപടിക്കെതിരെ സംഘാടകർ. എലത്തൂർ സി.എം.സി ഹൈസ്കൂൾ ഗ്രൗണ്ടിൽ വേദി ഒന്നിലെ മോഹിനിയാട്ടം വിധി നിർണയത്തിനെതിരെയാണ് പ്രോഗ്രാം കമ്മിറ്റി ഭാരവാഹികൾ രംഗത്തെത്തിയത്. യു.പി വിഭാഗം മോഹിനിയാട്ടം മത്സരം നടക്കവെ മൂന്ന് വിധി കർത്താക്കൾ ചേർന്നിരുന്ന് സംസാരിച്ചത് പ്രോഗ്രാം കമ്മിറ്റി ജോയൻറ് കൺവീനർ ചോദ്യംചെയ്യുകയും അകന്നിരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഹൈസ്കൂൾ വിഭാഗം മത്സരത്തിനിടെ വിധികർത്താക്കൾ ചേർന്നിരുന്നതോടെ രക്ഷിതാക്കളും പരാതിയുമായെത്തി. ഇതിനിടെ, ഇവർ സംസാരിക്കുന്നത് ഫോേട്ടായെടുക്കാൻ ദേശാഭിമാനി ലേഖകൻ ശ്രമിച്ചത് വിധി കർത്താക്കളെ ചൊടിപ്പിക്കുകയും എഴുന്നേറ്റു പോകാൻ ശ്രമിക്കുകയും ചെയ്തു. മേളക്കെതിരെതന്നെ ധിക്കാരപരമായി പെരുമാറിയ ഇവർക്കെതിരെ കഴിഞ്ഞദിവസവും പരാതി ഉയർന്നിരുന്നു. അനുശോചിച്ചു കോഴിക്കോട്: ട്രേഡ് യൂനിയൻ നേതാവായിരുന്ന പി. മുഹമ്മദ് കുട്ടി മൂപ്പ​െൻറ നിര്യാണത്തിൽ കേരള സ്റ്റേറ്റ് കെട്ടിടനിർമാണത്തൊഴിലാളി കോൺഗ്രസ് (കെ.എസ്.കെ.എൻ.ടി.സി -െഎ.എൻ.ടി.യു.സി) ജില്ല കമ്മിറ്റിയോഗം അനുശോചിച്ചു. ജില്ല പ്രസിഡൻറ് പി.ടി. ധർമരാജ്, ജില്ല സെക്രട്ടറി പി. കൃഷ്ണൻകുട്ടി, വിനോദ്കുമാർ കളത്തിൽ, മോഹനൻ, കിഷോർകുമാർ, സുരേഷ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story