Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎം.എസ്​.എം നേതൃശിൽപശാല

എം.എസ്​.എം നേതൃശിൽപശാല

text_fields
bookmark_border
കോഴിക്കോട്: വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷ​െൻറ ഭാഗമായി മുജാഹിദ് സ്റ്റുഡൻസ് മൂവ്മ​െൻറ് (എം.എസ്.എം) സംസ്ഥാന സി.ആർ.ഇ വിങ്ങി​െൻറ ആഭിമുഖ്യത്തിൽ അംഗങ്ങൾക്കായി സംസ്ഥാന നേതൃശിൽപശാല സംഘടിപ്പിച്ചു. എം.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി പി. ലുബൈബ് ഉദ്ഘാടനം ചെയ്തു. എം.എസ്.എം സംസ്ഥാന വൈസ് പ്രസിഡൻറ് നിസാർ സ്വലാഹി അധ്യക്ഷത വഹിച്ചു. സംസ്ഥാന സി.ആർ.ഇ വിങ് കൺവീനർ റംസി, വിങ് അംഗങ്ങളായ നജ്മുദ്ദീൻ, ഷുക്കൂർ, സി. ജസീൽമദനി കൊടിയത്തൂർ, മൻസൂർ സ്വലാഹി, ഫസീഹ് തിരൂരങ്ങാടി, സനദ് എന്നിവർ സംസാരിച്ചു. പ്രതിഷേധിച്ചു കോഴിക്കോട്: ആകാശവാണിയുടെ കോഴിക്കോട്ടെ പ്രാദേശിക വാർത്താവിഭാഗം നിർത്തലാക്കാനുള്ള പ്രസാർ ഭാരതി കോർപറേഷ​െൻറ നീക്കത്തിൽ പുരോഗമനകലാസാഹിത്യസംഘം(പു.ക.സ) ജില്ലകമ്മിറ്റി പ്രതിഷേധിച്ചു. ഓഡിയൻസ് റിസർച് വിങ്ങി​െൻറ സർേവ പ്രകാരം ഏറ്റവും അധികം ആളുകൾ കേൾക്കുന്നതും നല്ല പരസ്യവരുമാനമുള്ളതുമായ കോഴിക്കോട് വാർത്താവിഭാഗം നിർത്തലാക്കുന്നതി​െൻറ ഉദ്ദേശ്യം ദുരൂഹമാണ്. കഴിഞ്ഞവർഷവും ഇത്തരമൊരു നീക്കമുണ്ടായിരുന്നെങ്കിലും ശക്തമായ പ്രതിഷേധത്തെതുടർന്ന് പിൻവലിക്കുകയാണുണ്ടായത്. കോഴിക്കോട്ടെ പ്രാദേശിക വാർത്താവിഭാഗം നിർത്തലാക്കാനുള്ള നീക്കത്തിൽ നിന്ന് പിന്മാറണമെന്ന് ജില്ലകമ്മിറ്റി ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story