Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചാലിയാറിൽ...

ചാലിയാറിൽ കൂട്മത്സ്യകൃഷിക്ക് തുടക്കമായി

text_fields
bookmark_border
കാരാട്: ചാലിയാറിൽ കൂട് മത്സ്യകൃഷി. കാരാട് നീണ്ടകല്ലിലാണ് പുഴയിൽ കൂട് സ്ഥാപിച്ച് മത്സ്യകൃഷി ചെയ്യുന്നത്. അഞ്ച് മീറ്ററോളം വ്യാസമുള്ള വല കൊണ്ട് നിർമിച്ച കൂട് പുഴയിലിറക്കി അതിൽ മത്സ്യ ക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതാണ് പദ്ധതി. കരിമീൻ കുഞ്ഞുങ്ങെളയാണ് ഇപ്പോൾ നിക്ഷേപിച്ചത്. വലയിൽ നിന്ന് മത്സ്യങ്ങൾക്ക് പുറത്തേക്ക് പോവാനാവില്ലെന്ന് മാത്രമല്ല, ഇവിടെ മത്സ്യത്തീറ്റ നിക്ഷേപിക്കുന്നതിനാൽ പുഴയിലെ മറ്റ് മത്സ്യങ്ങൾ കൂടിന് സമീപമുണ്ടാവുകയും ചെയ്യും. കെ. നൗഷാദ്, ഫൈസൽ എന്നീ യുവാക്കളാണ് കൃഷി തുടങ്ങിയത്. അടുത്തദിവസം അഴിഞ്ഞിലത്തും ഇത്തരം പദ്ധതി നടത്തുന്നുണ്ട്. കോഴിക്കോട്ടെ മത്സ്യഗവേഷണകേന്ദ്രത്തി​െൻറ സഹകരണത്തോടെയാണ് പദ്ധതി തയാറാക്കുന്നത്. വാഴയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിമല പാറക്കണ്ടത്തിൽ പദ്ധതി ഉദ്ഘാടനം ചെയ്തു. മത്സ്യഗവേഷണകേന്ദ്രം പ്രിൻസിപ്പൽ സയൻറിസ്റ്റ് ഡോ. ഗുൽഷദ് അഹമ്മദ് പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡൻറ് എൻ. ഭാഗ്യനാഥ്, പി.വി. അബ്ദുൽ മജീദ്, അബ്ദുൽ അസീസ്, റോജ ജയൻ, എം.എം. ഭാസ്കരൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story